ഇശാന് കൈത്താങ്ങായി കൊളവയൽ കൂട്ടായ്മയും അമ്പലക്കമ്മിറ്റിയും
text_fieldsകാഞ്ഞങ്ങാട്: ഒന്നാം വയസ്സ് തികയുന്നതിന് മുമ്പേ അച്ഛനെ നഷ്ടപ്പെട്ട ഇശാന് കൈത്താങ്ങായി കൊളവയൽ കൂട്ടായ്മയും കൊളവയൽ അടിമയിൽ ശ്രീ ശാക്തേയ ദേവീക്ഷേത്ര കമ്മിറ്റിയും.
സ്വാതന്ത്ര്യദിനത്തിലാണ് ഇശാെൻറ കുടുംബത്തിന്ന് ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് പിതാവ് കരുണാകരൻ പുതിയ കോട്ട നഗരത്തിൽ കുഴഞ്ഞ് വീണു മരിച്ചത്. സോഡയും മറ്റു ശീതള പാനീയങ്ങളുമുണ്ടാക്കി വിൽക്കലായിരുന്നു കരുണാകരെൻറ ജോലി.
പാവപ്പെട്ട കരുണാകരെൻറ കുടുംബത്തെ നെഞ്ചോട് ചേർത്തുവെക്കുമെന്നും എല്ലാ സ്വാതന്ത്ര്യദിനത്തിലും മത സൗഹാർദ സദസ്സുകൾ നടത്തുമെന്നും കൊളവയൽ കൂട്ടായ്മ ഭാരവാഹികളും അമ്പലക്കമ്മിറ്റി പ്രതിനിധികളും വ്യക്തമാക്കി. കൊളവയൽ ജമാഅത്ത് പ്രസിഡൻറ് ബി. മുഹമ്മദ് കുഞ്ഞി ഹാജി കുടുംബത്തിന് ധനസഹായം കൈമാറി. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡൻറ് സുറൂർ മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. കൊളവയൽ മഹല്ല് സെക്രട്ടറി അഷ്റഫ് കൊളവയൽ, ഹംസ കൊളവയൽ, ഉസ്മാൻ ഖലീജ്, ഹമീദ് കട്ടിക്കാടത്ത്,അമ്പലക്കമ്മിറ്റി ഭാരവാഹികളായ മോഹനൻ, കൊട്ടൻ കുഞ്ഞി, എന്നിവർ സംസാരിച്ചു. കോരൻ കൊളവയൽ, കെ.വി. ഹാരിസ്, അബ്ദുറഹിം, കെ.വി. ജലീൽ, രാമചന്ദ്രൻ, രാഘവൻ, കൃപേഷ് അൻവർ ഉംറൂസ്, മുഹമ്മദ് ഷെരീഫ്, മുനീർ എന്നിവർ സംസാരിച്ചു. റഫീക്ക് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.