കർഷകർക്കായി സൗജന്യ ജൈവവളം നിർമിക്കാൻ കൃഷിഭവന്
text_fieldsകാഞ്ഞങ്ങാട്: നഗരസഭ പരിധിയില്‍ നെൽകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി നല്കാന് ജൈവവള നിര്‍മാണവുമായി കൃഷിഭവന്. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജൈവ കീടനാശിനി നിർമാണവും പഠനക്ലാസും സൗജന്യ വള നിർമാണവും സംഘടിപ്പിച്ചത്.
100 ഹെക്ടര്‍ നെല്‍കൃഷിക്ക് ആവശ്യമായ ജൈവവളവും 50 ഹെക്ടര്‍ പച്ചക്കറി കൃഷിക്ക് ആവശ്യമായ വളവുമാണ് നിര്‍മിച്ചു നല്‍കുന്നത്. നഗരസഭ പരിധിയില്‍ അഞ്ച് സെന്റില്‍ കുറയാതെ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് സൗജന്യമായി ജൈവവളം ലഭ്യമാക്കുക. വേപ്പിന് പിണ്ണാക്ക്, ചകിരിച്ചോറ്, ചാണകം തുടങ്ങിയവ ഉപയോഗിച്ചാണ് ജൈവ വളം നിർമിക്കുന്നത്. നിർമാണം പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ കര്‍ഷകര്‍ക്ക് വളം സൗജന്യമായി നല്‍കും.
കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ ഐങ്ങോത്ത് ക്ലസ്റ്ററില്‍ നടന്ന പരിശീലന പരിപാടി നഗരസഭ വൈസ് ചെയര്മാന് ബില്‍ ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് ഗ്രൂപ് ചെയര്മാന് ടി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. മുന്‍ കൃഷി ഓഫിസര്‍ കെ. രവീന്ദ്രന് ക്ലാസെടുത്തു.
നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ടി. രവീന്ദ്രന്, അസി.കൃഷി ഓഫിസര്‍ രവീന്ദ്രന്, മോഹനന്, എം. രാജന്, സുശാന്ത് എന്നിവര്‍ സംസാരിച്ചു. നഗരസഭ കൃഷി ഓഫിസര്‍ കെ. മുരളീധരന് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.