ജയിലിൽ വിളവെടുത്ത കുമ്പളങ്ങ സ്നേഹവീടിന് കൈമാറി
text_fieldsകാഞ്ഞങ്ങാട്: ജയിലുകൾ മാറ്റത്തിെൻറ പാതകളിലൂടെ സഞ്ചരിക്കുകയാണെന്ന് നിരവധി പ്രവർത്തനങ്ങളിലൂടെ തെളിയിച്ച ഹോസ്ദുർഗ് ജില്ല ജയിലിൽനിന്ന് മറ്റൊരു പ്രവർത്തനംകൂടി ശ്രദ്ധേയമാവുന്നു. ജയിലിൽ വിളവെടുത്ത 60 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്നേഹവീട്ടിലേക്ക് കൈമാറി. ഹരിതകേരളം മിഷെൻറ ഭാഗമായി ഹരിത ജയിലായി മാറിയ ജയിലിൽ പൂർണമായും ജൈവ മാതൃകയിലാണ് കൃഷി ചെയ്തത്. കൃഷിക്കാവശ്യമായ വളവും ജയിലിൽനിന്നുതന്നെ ഉൽപാദിപ്പിച്ചു.
100 കിലോയോളം വിളവാണ് ഇത്തവണ ലഭിച്ചത്. അതിൽ 40 കിലോയോളം ജയിലാവശ്യങ്ങൾക്കായി മാറ്റിെവക്കുകയും ബാക്കി 60 കിലോ അമ്പലത്തറ സ്നേഹവീട് ബഡ്സ് സ്കൂളിലേക്ക് കൈമാറുകയുമാണ് ചെയ്തത്. കാഞ്ഞങ്ങാട് കൃഷിഭവെൻറ പിന്തുണയും കൃഷിക്ക് പിന്നിലുണ്ടായിരുന്നു.
ഇത്തരം പ്രവർത്തനങ്ങൾ ജയിൽ അന്തേവാസികളുടെ മാനസിക പരിവർത്തനത്തിന് സഹായകരമാവുമെന്നും സമൂഹത്തിൽ ജൈവ കൃഷിയുടെ സന്ദേശമെത്തിക്കാൻ കാരണമാകുമെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച് ജില്ല ജയിൽ സൂപ്രണ്ട് കെ. വേണു പറഞ്ഞു.
ചടങ്ങിൽ ലൈഫ് മിഷൻ ജില്ല കോഒാഡിനേറ്റർ എം. വത്സനിൽനിന്ന് സ്നേഹവീട് പ്രസിഡൻറ് അഡ്വ. രാജേന്ദ്രൻ വിളവെടുത്ത കുമ്പളങ്ങകൾ സ്വീകരിച്ചു. ഹരിതകേരളം മിഷൻ ജില്ല കോഒാഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ മുഖ്യാതിഥിയായിരുന്നു. അസി. സൂപ്രണ്ട് പി. ഗോപാലകൃഷ്ണൻ, ഡി.പി.ഒ പുഷ്‌പരാജ്, എ.പി.ഒമാരായ സുർജിത്ത്, പ്രദീപൻ, ശശിധരൻ, സന്തോഷ്, വിപിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.