പ്ലാസ്റ്റിക് ബദല്‍ ഉൽപന്നങ്ങളുമായി കുടുംബശ്രീ
text_fieldsകാഞ്ഞങ്ങാട്: പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന് ബദല്‍ ഉൽപന്നങ്ങള് നിര്‍മിച്ച് കുടുംബശ്രീ സംസ്ഥാനത്തിന് മാതൃകയായി. കുടുംബശ്രീ ജില്ല മിഷന് കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുണിയുല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടത്തി.
മത്സ്യം വാങ്ങാനുള്ള സഞ്ചി, ക്ലോത്ത് പാഡ്, അലിഞ്ഞുപോകുന്ന സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന തുണിസഞ്ചികള്‍, ഹാൻഡ് പഴ്സ് രൂപത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന സഞ്ചികള്‍, പാളകൊണ്ടുള്ള ബാള്‍, പേപ്പര്‍കൊണ്ടുള്ള തൂക്കുവിളക്ക് തുടങ്ങി നൂറിലധികം ഉൽപന്നങ്ങളാണ് വിപണിയിലിറക്കിയത്. കുടുംബശ്രീ അംഗങ്ങള്‍ സ്വന്തമായി നിര്‍മിച്ച തനതുല്പന്നങ്ങളുടെ പ്രദര്‍ശനമാണ് അലാമിപ്പള്ളി പരിസരത്ത് നടന്നത്.
പ്രദര്‍ശനം കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കെ. അനീശന്‍, കെ.വി. മായാകുമാരി, കെ.വി. സുശീല, ഹരിദാസ്, കെ. സുജിനി, സൂര്യ, ജാനകി, ബി. സുനിത, കെ. റീന എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.