വൈകിയെത്തുന്ന ഡോക്ടർമാർ; പൂടംകല്ല് ആശുപത്രിയിൽ രോഗികൾക്ക് നീണ്ട കാത്തിരിപ്പ്
text_fieldsകാഞ്ഞങ്ങാട്: താലൂക്ക് ആശുപത്രിയെന്നാണ് പേരെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾപോലും പൂടംകല്ല് ആശുപത്രിയിൽ ലഭിക്കുന്നില്ലെന്ന് പരാതി. ഡോക്ടർമാർ കൃത്യമായി ജോലിക്കെത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. പല ദിവസങ്ങളിലും രാവിലെ 9.30 കഴിഞ്ഞാലും ഡോക്ടർമാർ ഡ്യൂട്ടിക്ക് എത്താറില്ല.
ചികിത്സക്കെത്തുന്നവരിൽ കൂടുതൽ 70ന് മുകളിലുള്ളവരും കുട്ടികളുമാണ്. ദൂരസ്ഥലങ്ങളിൽനിന്ന് രാവിലെ എേട്ടാടെ എത്തി ഒ.പി ടിക്കറ്റെടുത്ത് മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. രോഗികൾ പലപ്പോഴും ക്ഷമനശിച്ച് ആശ വർക്കർമാരോട് തട്ടിക്കയറുന്ന കാഴ്ചയും പതിവാണ്.
പലതവണ പരാതി പറഞ്ഞിട്ടും ഇത്തരക്കാർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് രോഗികൾ പറഞ്ഞു. താലൂക്ക് ആശുപത്രി എന്ന നിലയിൽ വേണ്ട സൗകര്യം, പ്രഖ്യാപനം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും ഒരുക്കാൻ സാധിച്ചിട്ടില്ല. ഇതിനേക്കാൾ കൂടുതൽ സൗകര്യം സാമൂഹികാരോഗ്യ കേന്ദ്രമായി പ്രവർത്തിക്കുമ്പോൾ ഉണ്ടായിരുന്നു.
ഉദ്ഘാടന വേളയിൽ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച ഗൈനക്കോളജി വിഭാഗം തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല. ഉടൻ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.