കാഞ്ഞങ്ങാട് ഇരു മുന്നണികളും ബലാബലത്തിൽ
text_fieldsകാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിെൻറ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ കാഞ്ഞങ്ങാട് നഗരസഭയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. 16ൽ 13 പുതിയ സ്ഥാനാർഥികളെ കണ്ടെത്തിയാണ് ലീഗ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ ടി.കെ. സുമയ്യ മാത്രമാണ് വീണ്ടും മത്സരിക്കുന്നത്. ഇതുകൂടാതെ മറിയം 2010ൽ മത്സരിച്ച് വിജയിച്ചിരുന്നു. അതുപോലെ സി.എച്ച്. സുബൈദയും 2000-2005 ഭരണ കാലയളവിൽ ലീഗ് കൗൺസിലറായിരുന്നു. 16 കൗൺസിലർമാരിൽ ഒമ്പത് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ്.
സ്ത്രീകളിൽ മുപ്പതിനു താഴെ വയസ്സുള്ള മൂന്ന് പേരുണ്ട്. 39ാം വാർഡിൽ മത്സരിക്കുന്ന ബി.എ. ആയിശ ഇംഗ്ലീഷ് ബിരുദധാരിയും മോണ്ടിസോറി സ്കൂൾ അധ്യാപികയുമാണ്. എൽ.ഡി.എഫിൽ 13 സി.പി.എം സ്വതന്ത്രമാരും രണ്ട് എല്‍.ഡി.എഫ് സ്വതന്ത്രമാരുമാണ് മത്സരരംഗത്തുള്ളത്. പാര്‍ട്ടി ചിഹ്നത്തില്‍ 19 പേര് മത്സരിക്കുന്നുണ്ട്. ഐ.എന്‍.എല്‍ 6 സീറ്റിലും സി.പി.ഐ, എല്‍.ജെ.ഡി, കേരള കോണ്‍ഗ്രസ് എം എന്നീ പാര്‍ട്ടികള്‍ ഓരോ സ്ഥാനാർഥികളെയുമാണ് മത്സരിപ്പിക്കുന്നത്. 2015ലെ തെരഞ്ഞെടുപ്പിൽ എട്ട് വാർഡുകളിലാണ് 50 വോട്ടിൽ താഴെ ഭൂരിപക്ഷമുള്ളത്.
കുശാൽ നഗർ, പട്ടാക്കൽ, മുറിയനാവി, ആറങ്ങാടി, പടന്നക്കാട്, നിലാങ്കര, മധുരങ്കൈ, കാഞ്ഞങ്ങാട് സൗത്ത് തുടങ്ങിയവയാണ് അവ. ഇതിൽ നാല് വാർഡുകളിൽ യു.ഡി.എഫും നാല് വാർഡുകളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്. 2015ൽ സന്തോഷ് കുശാൽ നഗർ വിജയിച്ചത് നറുക്കെടുപ്പിലൂടെയായിരുന്നു. പട്ടാക്കൽ വാർഡിൽ നിന്ന് യു.ഡി.എഫിെൻറ ഹസൈനാർ കല്ലൂരാവിയാണ് ഏറ്റവും ചെറിയ വോട്ടിന് ജയിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലമാണ് പട്ടാക്കലിലേത്. 2300 വോട്ടർമാരാണ് ഇവിടെയുള്ളത്. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ വിമതരാണ് ഇരു മുന്നണികൾക്കും തലവേദനയാകുന്നത്.
സി.പി.എം ശക്തി കേന്ദ്രമായ അതിയാമ്പൂരിലും ആവിക്കരയിലുമുള്ള വിമതർ പാർട്ടിയെ കുഴക്കുന്നുണ്ട്. ചെയർപേഴ്സൻ സ്ഥാനാർഥിയായ കെ.വി. സുജാത ടീച്ചർക്കെതിരെയാണ് കോൺഗ്രസ് പിന്തുണയോടു കൂടി മുൻ അതിയാമ്പൂർ കൗൺസിലർ കൂടിയായ പി. ലീല മത്സരിക്കുന്നത്. ലീഗിെൻറ ശക്തി കേന്ദ്രങ്ങളായ ആറങ്ങാടിയിലും ബാവ നഗറിലുമാണ് റെബലുകളുള്ളത്. ആറങ്ങാടിയിൽ ലീഗിെൻറ സ്ഥാനാർഥിക്കെതിരെ ലീഗ് നേതാവും ബാങ്ക് ഡയറക്ടുമായ ഇസ്മയിലാണ് മത്സരിക്കുന്നത്. ബാവ നഗറിൽ ലീഗ് മണ്ഡലം നേതാവ് ഇബ്രാഹിമാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.