പലഹാര നിർമാണ യൂനിറ്റിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു
text_fieldsകാഞ്ഞങ്ങാട്: മാവുങ്കാൽ ശ്രീരാമകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ മഹേഷിെൻറ വീടിനോടു ചേർന്ന മുറിയിൽ ഹോട്ടലുകളിലേക്ക് ചെറുകടികൾ (എണ്ണപ്പലഹാരം) നിർമിക്കുന്ന യൂനിറ്റിലെ അടുപ്പിൽനിന്ന് പാചകവാതക കുറ്റിയുടെ ട്യൂബിലേക്ക് തീ പടർന്നു. തീ പടർന്നത് കണ്ടയുടൻ വീട്ടിലുണ്ടായിരുന്നവരും മറ്റ് ആൾക്കാരും വെളിയിലേക്കിറങ്ങിയോടി. ഇതിനിടെ തിളച്ച എണ്ണയിലേക്കും തീ ആളിപ്പടർന്നു.
വീട്ടുകാർ ഉടൻ അഗ്നിരക്ഷ സേനയെ വിവരം അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മനോഹരെൻറ നേതൃത്വത്തിൽ അഗ്നിരക്ഷസേന ഉടൻ സംഭവസ്ഥലത്ത് കുതിച്ചെത്തിയാണ് തീയണച്ചത്.
ഡ്രൈവർ ലതീഷ് കയ്യൂർ, ഫയർമാൻ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സുനിൽ, അരുൺ, ഹോംഗാർഡ് അരുൺ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.