മാവേലി സ്റ്റോറുകൾ ശൂന്യം; ആവശ്യക്കാർ വെറുംൈകയോടെ മടങ്ങുന്നു
text_fieldsകാഞ്ഞങ്ങാട്: മാവേലി സ്റ്റോറുകൾ ശൂന്യം. അവശ്യസാധനങ്ങൾക്ക് സഞ്ചിയുമായെത്തുന്നവർക്ക് വെറുംൈകയോടെ മടങ്ങേണ്ടി വരുന്ന അവസഥ. ഇതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. കാഞ്ഞങ്ങാട് നഗരത്തിലെ മാവേലി സ്റ്റോറിലടക്കം സബ്സിഡി സാധനങ്ങൾക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതറിയാതെ മാവേലി സ്റ്റോറിലെത്തുന്ന നിരവധിയാളുകൾ വെറുംൈകയോടെ തിരിച്ചുപോകുന്നു.
പലരും ഉച്ചക്ക് ശേഷമുള്ള കൂലിപ്പണി കളഞ്ഞാണ് മാവേലി സ്റ്റോറിലെത്തുന്നത്. കാഞ്ഞങ്ങാട്ടെ മാവേലി സ്റ്റോറിൽ സബ്സിഡിയുള്ള ഒറ്റഇനം അരി മാത്രമേ നിലവിൽ ഉള്ളൂ. കഴിഞ്ഞ ദിവസത്തെ അവസ്ഥയാണിത്. അതും ഇനി എത്ര ദിവസം കിട്ടുമെന്നുറപ്പില്ല. പഞ്ചസാര, ഉഴുന്ന് പരിപ്പ്, മുളക്, ചെറുപയർ എന്നിവ കിട്ടാതായിട്ട് ദിവസങ്ങളായി.
സാധനങ്ങൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ ജീവനക്കാരുമായി വഴക്കിട്ടാണ് ഉപഭോക്താക്കൾ മടങ്ങുന്നത്. സാധനങ്ങൾ എത്താത്തതിനാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് ജീവനക്കാരും പറയുന്നു. ഇവിടെ തട്ടുകളിൽ നിറഞ്ഞുനിൽക്കുന്നത് കുത്തക കമ്പനികളുടെ സാധനങ്ങൾ മാത്രമാണ്.
ഇത്തരം സാധനങ്ങൾക്ക് ഇവിടെ ഒരു ക്ഷാമവും ഉണ്ടാകാറില്ല. കഴിഞ്ഞ ദിവസം മലയോരത്തെ ഒരു മാവേലി സ്റ്റോറിൽ സാധനങ്ങൾ ഇല്ലാത്തതിനാൽ മുൻ പഞ്ചായത്ത് അംഗം പ്രതിഷേധ സൂചകമായി സ്റ്റോറിന് മുന്നിൽ പായ വിരിച്ച് കിടന്നിരുന്നു. പല സാധനങ്ങളും സബ്സിഡി നിരക്കിൽ നൽകുന്നതിന് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് സാധനങ്ങൾ തന്നെ കിട്ടാതെയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.