മില്‍മയുടെ കാലാവസ്ഥ വ്യതിയാന ഇന്‍ഷുറന്‍സ്; ക്ഷീരകര്‍ഷകര്‍ക്ക് ലഭിച്ചത് 50.25 ലക്ഷം
text_fieldsകാഞ്ഞങ്ങാട്: മലബാര്‍ മേഖല സഹകരണ ക്ഷീരോൽപാദക യൂനിയന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ കാലാവസ്ഥ വ്യതിയാന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നത് 50.25 ലക്ഷം രൂപ.
ഇതിന്റെ ജില്ലതല ക്ലെയിം തുകയുടെ വിതരണോദ്ഘാടനം ആഗസ്റ്റ് ഒന്നിന് ഇ. ചന്ദ്രശേഖരന് എം.എല്‍.എ നിര്‍വഹിക്കും. രാവിലെ 10.30ന് കാഞ്ഞങ്ങാട് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മില്‍മ ചെയര്മാന് കെ.എസ്. മണി അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ മില്‍മ ജീവന് പദ്ധതി ധനസഹായ വിതരണം മില്‍മ ഡയറക്ടര്‍ പി.പി. നാരായണനും മില്‍മ ക്ഷീരസമാശ്വാസ ധനസഹായ വിതരണം മില്‍മ ഡറക്ടര്‍ കെ. സുധാകരനും മില്‍മ എല്‍.ഐ.സി ഗ്രൂപ് ഇഷുറന്‍സ് ധനസാഹായ വിതരണം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡറക്ടര്‍ ഉഷാദേവിയും നിര്‍വഹിക്കും. ജില്ലയിലെ 79 സംഘങ്ങളില്‍ നിന്നായി 2680 കര്‍ഷകരുടെ 5025 പശുക്കള്‍ക്ക് 50.25 ലക്ഷം രൂപയാണ് ക്ലെയിം ലഭിച്ചിരിക്കുന്നത്.
നിശ്ചിത പരിധിക്കുമുകളില്‍ അന്തരീക്ഷ താപനില ഉയരുമ്പോള്‍ കറവമൃഗങ്ങളില് ഉണ്ടാകുന്ന ഉല്പാദന കുറവുമൂലം ക്ഷീര കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി രാജ്യത്ത് ആദ്യമായി മലബാര്‍ മില്‍മ, കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് നടപ്പാക്കിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.