അരിവാളുമായി മന്ത്രി വയലിലിറങ്ങി; ആവേശമായി കൊയ്ത്തുത്സവം
text_fieldsകാഞ്ഞങ്ങാട്: അരിവാളുമായി മന്ത്രി ആർ. ബിന്ദുവും ജനപ്രതിനിധികളും വയലിലിറങ്ങിയപ്പോൾ കൊയ്ത്തുത്സവം ആവേശമായി. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയിൽപെടുന്ന മാണിക്കോത്ത് കട്ടീൽവളപ്പ് തറവാട്ടിൽ നൂറ്റാണ്ടുകൾക്ക് ശേഷം ഏപ്രിൽ എട്ടു മുതൽ 12 വരെ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവ ആവശ്യത്തിലേക്കായി കൃഷിചെയ്ത നെൽകൃഷിയുടെ വിളവെടുപ്പാണ് വെള്ളിയാഴ്ച രാവിലെ നടന്നത്.
ക്ഷേത്ര ആചാരസ്ഥാനികരുടെ സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മഹോത്സവ കമ്മിറ്റി ചെയർമാൻ ഐശ്വര്യ കുമാരൻ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഇ. ചന്ദ്രശേഖരൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. ടി. ശോഭ, കെ. സബീഷ്, എം.ജി. പുഷ്പ, സന്തോഷ് ചാലിൽ, രാജൻ പെരിയ, കൊട്ടൻകുഞ്ഞി അടോട്ട്, രാഘവൻ പള്ളത്തിങ്കാൽ, എ. ബാലകൃഷ്ണൻ മാണിക്കോത്ത്, എം.എൻ. ഇസ്മായിൽ, സി. യൂസഫ് ഹാജി, ടി.കെ. നാരായണൻ, അരയവളപ്പിൽ കുഞ്ഞിക്കണ്ണൻ, എം. പൊക്ലൻ, എ. തമ്പാൻ, വേലായുധൻ കൊടവലം, എൻ. അരവിന്ദാക്ഷൻ നായർ, അബ്ദുറഹ്മാൻ വൺഫോർ, വി. കമ്മാരൻ, അരവിന്ദൻ മാണിക്കോത്ത്, നാരായണൻ മാസ്റ്റർ മു തിയക്കാൽ എന്നിവർ സംസാരിച്ചു. മഹോത്സവ കമ്മിറ്റി ജന. കൺവീനർ വി.വി.കെ. ബാബു സ്വാഗതവും ട്രഷറർ എം.കെ. നാരായണൻ നന്ദിയും പറഞ്ഞു. കൊയ്തെടുത്ത നെല്ല് കൂവം അളക്കുന്നതിനും മഹോത്സവനാളുകളിലെ അന്നദാനത്തിനുമായി ഉപയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.