എം.എം. നാസർ; മരിച്ചവർക്കു വേണ്ടി ജീവിച്ചിരുന്നൊരാൾ
text_fieldsകാഞ്ഞങ്ങാട്: എം.എം. നാസറെന്ന മനുഷ്യസ്നേഹിയെ പ്രവാസികൾക്ക് പരിചയപ്പെടുത്താൻ മുഖവുരയുടെ ആവശ്യമില്ല. മരിച്ചവെൻറ അവസാനയാത്രക്ക് വഴിവെട്ടാനാണ് ഇദ്ദേഹം പ്രവാസത്തിലെ സമയമേറെയും ചെലവഴിച്ചത്. മണലാരണ്യത്തിൽ അന്ത്യശ്വാസം വലിക്കേണ്ടിവന്ന 500ലധികം മൃതദേഹങ്ങളാണ് ഒരു രൂപ പോലും വാങ്ങാതെ സ്വന്തം പ്രയത്നത്തിലൂടെ നാസർ നാട്ടിലെത്തിച്ചത്.
അപരിചിതമായ മൃതദേഹത്തിനു വേണ്ടി അന്യനാട്ടിലെ നിയമത്തിെന്റ നൂലാമാലകൾക്ക് പിറകെ പോകുന്നത് മരിച്ചവരിൽ നിന്നോ ജീവിച്ചിരിക്കുന്നവരിൽ നിന്നോ പ്രതിഫലം പ്രതീക്ഷിച്ചല്ല. മൂല്യം തിട്ടപ്പെടുത്താനാവാത്ത പുണ്യകർമത്തിെന്റ അത്യപൂർവമായ ശക്തിസൗന്ദര്യത്തെ തുറന്നു കാട്ടുകയായിരുന്നു ഇദ്ദേഹം. മുന്നിലെത്തുന്ന മൃതദേഹങ്ങളുടെ ജാതിയോ മതമോ ദേശമോ ഇല്ലായിരുന്നു നാസറിന്.
ചില മൃതദേഹങ്ങൾക്ക് കൂട്ടിനു പോകാൻ പോലും ആരും ഉണ്ടാകാറില്ല. വർഷങ്ങൾക്ക് മുമ്പ് അബൂദബിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ മരിച്ചിരുന്നു. ഈ മൂന്നു പേരെയും അവിടങ്ങളിലൊക്കെ മൃതദേഹത്തിനൊപ്പം നാസറും അനുഗമിച്ചിരുന്നു. മൃതദേഹത്തെ അനുഗമിച്ച് പോയതിെൻറ ഓർമ പല യോഗങ്ങളിലും അദ്ദേഹം പങ്കുവെച്ചിരുന്നു.
മറക്കില്ല, പട്നയിൽ നിന്നുള്ള ആ ഫോൺ വിളി
കാഞ്ഞങ്ങാട്: എം.എം. നാസറിെൻറ ഫോണിലേക്ക് അഞ്ച് വർഷം മുമ്പ് ഒരു ഫോൺ വിളിവന്നു. ബിഹാറിലെ പട്ന യിൽ നിന്ന്. ഫോണെടുത്ത നാസർ ആദ്യം കേട്ടത് മേരാ ബേട്ടാ എന്ന് വിറച്ചു കൊണ്ടുള്ള വിളി. തുടർന്ന് അടക്കിപ്പിടിച്ചുള്ള കരച്ചിൽ. അബൂദബി മുസ്സഫയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ഹരിശങ്കർ എന്ന യുവാവിെൻറ പിതാവിേൻറതായിരുന്നു ആ വിളി.
ജോലിക്കിടെ അബൂദബിയിലെ താമസസ്ഥലത്ത് മരിച്ച ഹരിശങ്കറിെൻറ മൃതദേഹം നാട്ടിലെത്തിയതിന് പിറ്റേന്ന് നന്ദി സൂചകമായാണ് ആ പിതാവ് നാസറിനെ വിളിച്ചത്. കാരണം അബൂദബിയിലെ മോർച്ചറിയിൽ 17 ദിവസം അനാഥമായി കിടന്ന ഹരിശങ്കറിനെ മൃതദേഹം നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് നാസറായിരുന്നു. ഗൾഫിൽ തന്നെയുള്ള സഹോദരൻ മുഹമ്മദ് കുഞ്ഞിയും നാട്ടിലുള്ള മാതാപിതാക്കളായ മൊയ്തീൻകുഞ്ഞിയും ഫാത്തിമയും ഇക്കാര്യത്തിൽ നാസറിനു പിന്തുണയുമായുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.