അമ്മയും കുഞ്ഞും ആശുപത്രി നഗരസഭക്ക്
text_fieldsകാഞ്ഞങ്ങാട് : അമ്മയും കുഞ്ഞും ആശുപത്രി സർക്കാർ കാഞ്ഞങ്ങാട് നഗരസഭക്ക് വിട്ടു നൽകി . ജനുവരി 10ന് കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൻ നൽകിയ കത്തിന്റെ അടിസ്ഥാനമാക്കിയാണ് സർക്കാർ ഉത്തരവ്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് സ്ഥാപനം നഗരസഭയുടെ പരിധിയിൽ ആക്കുന്നത് ഉചിതമായിരിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും അഭ്യർഥിച്ചിരുന്നു.
192 തസ്തികകളാണ് ആശുപത്രിക്കായി ആവശ്യമുള്ളത്. അത്യാവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കി എത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങാൻ തീവ്ര ശ്രമത്തിലാണ് അധികൃതർ. മൂന്ന് നിലകളിലായി 9.5 കോടി ചെലവിട്ട കെട്ടിടം കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് ഉദ്ഘാടനം ചെയ്തത്. ലിഫ്റ്റ് ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളാണ് പ്രവർത്തനം തുടങ്ങുന്നത് വൈകാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.