കണ്ടു പഠിക്കണം; ഇതൊക്കെയാണ് മാതൃക
text_fieldsകാഞ്ഞങ്ങാട്: വിദ്യാലയ കവാടം തുറക്കുമ്പോൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിൽ.
കഥവരമ്പും കേറി കളിവരമ്പും കേറി വിജ്ഞാനപ്പൂമല കയറി ഉല്ലസിച്ചുപഠിക്കാൻ മോഡൽ പ്രീ പ്രൈമറി, പുസ്തകങ്ങളുടെ മുഖചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയ ആധുനിക രീതിയിലുള്ള വായനശാലയും ഗ്രന്ഥാലയവും, 10 സ്മാർട്ട് ക്ലാസ്മുറികളും വിശാലമായ ഹാളും ഉൾപ്പെട്ട രണ്ട് ഇരുനില കെട്ടിട സമുച്ചയം, 42 യൂനിറ്റുകളുള്ള ഇരുനില ടോയ്ലറ്റ് കോംപ്ലക്സ്... ഹൊസ്ദുർഗ് ഉപജില്ലയിലെ അമ്പത് പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫിസർമാരും ഇതിനകംതന്നെ സ്കൂളിലെത്തി ഇതെല്ലാം കൺനിറയെ കണ്ടു. സമീപത്തെ വിദ്യാലയങ്ങളിലെ പി.ടി.എ ഭാരവാഹികളും ജനപ്രതിനിധികളും സന്ദർശിച്ചവരിൽപെടും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അനുവദിച്ച രണ്ടരക്കോടി കൊണ്ടാണ് സ്മാർട്ട് ക്ലാസ്മുറികളും ഗ്രന്ഥാലയവും ടോയ്ലറ്റ് കോംപ്ലക്സും നിർമിച്ചത്.
മാതൃക പ്രീസ്കൂളിെൻറ ഉദ്ഘാടനം നടത്തുന്നതിനായി സംഘാടക സമിതി രൂപവത്കരിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. അഡ്വ. പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി. മായാകുമാരി, നഗരസഭ കൗൺസിലർമാരായ സുജിത്ത് നെല്ലിക്കാട്ട്, ലത, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഒാഡിനേറ്റർ പി. രവീന്ദ്രൻ, ബി.പി.സി. വിജയലക്ഷ്മി, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, ജി. ജയൻ, പി. ശ്രീകല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.