ശരത് ലാലിനെയും കൃപേഷിനെയും അനുസ്മരിച്ച് നാട്
text_fieldsകാഞ്ഞങ്ങാട്: ശരത് ലാൽ, കൃപേഷ് മൂന്നാം രക്തസാക്ഷിത്വ ദിനാചരണത്തിെൻറ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയ കല്യോട്ട് ശരത് ലാൽ- കൃപേഷ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
ധീര രക്തസാക്ഷികളുടെ രക്തസാക്ഷിത്വ അനുസ്മരണ യോഗം വിഡിയോ കോൺഫറൻസിലൂടെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകാരൻ എം.പി ഉദ്ഘാടനം ചെയ്തു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ സി.പി.എം തയാറാവണമെന്നും മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ തുടരന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.
ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എമ്മിൻെറ മുഖമുദ്ര തന്നെ അക്രമമാണെന്നും കല്യാണ വീടുകൾപോലും കൊലക്കളമാക്കുന്ന തരത്തിൽ നാടിൻെറ ക്രമ സമാധാനം തകർന്നതായും അദ്ദേഹം ആരോപിച്ചു.
മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, കെ.പി.സി.സി സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, കെ. നീലകണ്ഠൻ, എം. അസിനാർ, കെ.പി.സി.സി മെംബർമാരായ പി.എ. അഷറഫലി, കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, ഡി.സി.സി ഭാരവാഹികളായ പി.ജി. ദേവ്, പി.വി. സുരേഷ്, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, ടോമി പ്ലാച്ചേനി, മാമുനി വിജയൻ, കരുൺ താപ്പ, എം.സി. പ്രഭാകരൻ, കെ.പി. പ്രകാശൻ, ഹരീഷ് പി. നായർ, ജെ.എസ്. സോമശേഖര ഷേനി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ, സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, സാജിദ് മൗവ്വൽ, ബ്ലോക്ക് പ്രസിഡന്റുമാരായ സി. രാജൻ പെരിയ, ബലരാമൻ നമ്പ്യാർ, മടിയൻ ഉണ്ണികൃഷ്ണൻ, പി. കുഞ്ഞിക്കണ്ണൻ, ലക്ഷ്മണ പ്രഭു, കെ. വാരിജാക്ഷൻ, കെ. ഖാലിദ്, തോമസ് മാത്യു, നേതാക്കളായ അഡ്വ. എം.കെ. ബാബുരാജ്, ടി. രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദൻ, ശരത്ലാലിൻെറ പിതാവ് പി.കെ. സത്യനാരായണൻ, കൃപേഷിൻെറ പിതാവ് പി.വി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പുഷ്പാർച്ചന നടത്തി
ചെറുവത്തൂർ: കോൺഗ്രസ് കുട്ടമത്ത് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ- കൃപേഷ് രക്തസാക്ഷിത്വ ദിനാചരണ ഭാഗമായി ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി. ജയൻ പറമ്പത്ത്, അഡ്വ. ഗംഗാധരൻ കുട്ടമത്ത്, സജീവൻ കുട്ടമത്ത്, രാജേന്ദ്രൻ പയ്യാടക്കത്ത്, ടി. ജനാർദനൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.