നീറ്റ്: ക്രമീകരണങ്ങളിൽ ക്രമക്കേടെന്ന് ആരോപണം
text_fieldsകാഞ്ഞങ്ങാട്: നീറ്റ് പരീക്ഷ കേന്ദ്രങ്ങളിൽ കോവിഡ് സുരക്ഷ ക്രമീകരണങ്ങളൊരുക്കാൻ കരാറെടുത്തയാൾ ക്രമക്കേട് നടത്തിയതായി ആരോപണം. തിരുവനന്തപുരം സ്വദേശിയാണ് കാസർകോട് ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങളായ സ്കൂളുകളിലെ കരാർ ഏറ്റെടുത്തത്.
ജില്ലയിലെ 10 കേന്ദ്രങ്ങളിൽ ഭൂരിഭാഗത്തിലും സ്കൂൾ അധികൃതർക്ക് 1500 രൂപക്കുള്ളിൽ നൽകി കുട്ടികൾ കടന്നുപോകുന്ന വഴിയിൽ കയറുകെട്ടി വേർതിരിക്കുക മാത്രം ചെയ്ത് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. സർക്കാർ മാനദണ്ഡമനുസരിച്ച് സ്റ്റീൽ ബാരിക്കേഡുകൾ സ്ഥാപിച്ച് യഥാവിധി കുട്ടികൾ അകലം പാലിക്കുന്നത് ഉറപ്പുവരുത്തണം.
ഇതെല്ലാം കാറ്റിൽ പറത്തിയെന്നാണ് ആരോപണം. മലയോര മേഖലയിലെ ഒരു സ്കൂളിൽ സുരക്ഷ ക്രമീകരണങ്ങളൊരുക്കാൻ പ്രദേശവാസിയായ ഹയർഗുഡ്സ് ഓണർക്ക് സബ് കോൺട്രാക്ട് നൽകിയെങ്കിലും കരാർ തുക പൂർണമായും നൽകാൻ തയാറായില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.