ലഹരി മാഫിയയിൽനിന്ന് രക്ഷിക്കാൻ വിദ്യാർഥികൾക്ക് ടർഫുകളിൽ രാത്രി വിലക്ക്
text_fieldsകാഞ്ഞങ്ങാട്: വൈകീട്ട് ഏഴു മണിക്ക് ശേഷം 18 വയസ്സിന് താഴെയുള്ളവർ ടർഫ് ഗ്രൗണ്ടുകളിൽ കളിക്കുന്നതിന് വിലക്കേർപ്പെടുത്തി ഹോസ്ദുർഗ് പൊലീസ്. രാത്രികാലങ്ങളിൽ ടർഫ് ഗ്രൗണ്ടുകളിൽ കളിക്കാനെത്തുന്ന വിദ്യാർഥികളെ ലഹരി മാഫിയ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം മുൻനിർത്തി ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത ടർഫ് ഗ്രൗണ്ട് ഉടമകളുടെ യോഗത്തിലാണ് തീരുമാനം.
ഇൻസ്പെക്ടർ കെ.പി. ഷൈൻ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർമാരായ കെ. രഞ്ജിത്ത് കുമാർ, ടി.വി. പ്രമോദ് എന്നിവർ പങ്കെടുത്തു. ക്രിസ്മസ് അവധിക്ക് സ്കൂൾ അടക്കുന്നത് മുൻനിർത്തി രാത്രികാലങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിനും കർശന നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.