ഓണാഘോഷ നിറവിൽ....
text_fieldsകാഞ്ഞങ്ങാട്: ഓണാഘോഷ നിറവിൽ നാടും നഗരവും സജീവമായി. സ്കൂളുകൾ, കോളജുകൾ, സർക്കാർ ഓഫിസുകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പരിപാടികൾ നടക്കുന്നുണ്ട്. കിഴക്കുംകര മുച്ചിലോട്ട് ഗവ.എൽ.പി സ്കൂൾ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പാസിങ് ബോൾ, ബലൂൺ പൊട്ടിക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ, പൂക്കള മത്സരം, തുടങ്ങി വിവിധ കലാപരിപാടികൾ നടത്തി. മാവേലി വേഷംധരിച്ചെത്തിയ സ്കൂൾ വിദ്യാർഥി പ്രത്യേകം പ്രശംസ നേടി.
ഓണസദ്യയും ഉണ്ടായിരുന്നു. അജാനൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. മീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവൻ മണലിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.വി. ലക്ഷ്മി, സ്കൂൾ പ്രഥമാധ്യാപിക എം. അനിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിശ്വനാഥൻ, പൂർവ വിദ്യാർഥി കൂട്ടായ്മ സെക്രട്ടറി എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട്: നഗരസഭയിലെ പാലിയേറ്റിവ് കെയർ അംഗങ്ങൾക്ക് ഓണക്കിറ്റും ഓണപ്പുടവയും നൽകി. നഗരസഭയിലെ 210 കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. തക്കാളി, പയർ, വെണ്ട, ഞരമ്പൻ തുടങ്ങിയ വിവിധ പച്ചക്കറി സാധനങ്ങൾ, പരിപ്പ്, അരി തുടങ്ങിയ ധാന്യങ്ങളും ഓണക്കോടിയുമാണ് അംഗങ്ങൾക്ക് നൽകിയത്.
നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വെൽടെക് അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ലത, കെ.വി. സരസ്വതി, കെ. അനീശൻ, കെ.വി. പ്രഭാവതി, അഹമ്മദ് അലി, കെ.കെ. ബാബു, കെ.കെ. ജാഫർ, കുസുമ ഹെക്ഡെ, ദീപ്തി സുനിൽകുമാർ എന്നിവർ സംസാരിച്ചു.
അജാനൂർ: ഗവ.മാപ്പിള എൽ.പി സ്കൂൾ ഓണാഘോഷവും എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ ഉമ്മർ അധ്യക്ഷത വഹിച്ചു.
എൽ.എസ്.എസ് വിജയികളായ എം. പ്രിയൻ, കെ.വി. അതുൽദാസ് എന്നിവർക്കുള്ള ഉപഹാരങ്ങൾ മുൻ പ്രധാനാധ്യാപിക കെ. ബിന്ദു, ഷബീർ ഹസ്സൻ എന്നിവർ വിതരണം ചെയ്തു. എസ്.എം.സി ചെയർമാൻ പി.എം. ഫൈസൽ, അബ്ദുൽ റസാഖ്, കുഞ്ഞിമൊയ്തീൻ, മദർ പി.ടി.എ പ്രസിഡന്റ് നജ്മ, വികസന സമിതി വൈസ് ചെയർമാൻ മറിയ കുഞ്ഞി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക സി.ടി. അജിത സ്വാഗതവും സീനിയർ അസിസ്റ്റന്റ് സി.വി. ബിന്ദു നന്ദിയും പറഞ്ഞു.
കാസർകോട്: തെക്കിൽ കോംപ്ലക്സ് വ്യാപാരി കൂട്ടായ്മയുടെ ഓണാഘോഷം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരിപാടികൾക്ക് പ്രസിഡന്റ് സി.പി. ബിന്ദു, സെക്രട്ടറി ബി. ശീതൾ കുമാർ, ട്രഷറർ എസ്. ഉമേഷ്, ശശിധരൻ, കീഴൂർ മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.
തൃക്കരിപ്പൂർ: പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് നാടിനെ പരിരക്ഷിക്കുന്ന ഹരിത കർമസേനക്കൊപ്പം തൃക്കരിപ്പൂർ പഞ്ചായത്തിന്റെ ഓണാഘോഷം. ഓണക്കോടി, ബോണസ്, യൂനിഫോം എന്നിവ നൽകിയ ശേഷം ഓണസദ്യ കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. കാഞ്ഞങ്ങാട് സബ് കലക്ടർ സുഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ 39 ഹരിതകർമസേന അംഗങ്ങൾക്കും ഓണക്കോടിയും ബോണസും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അധ്യക്ഷത വഹിച്ചു. മൂന്നു വർഷം തുടർച്ചയായി ഹരിതകർമ സേനക്ക് ബോണസും ഓണക്കോടിയും നൽകിയ ഏക പഞ്ചായത്താണ് തൃക്കരിപ്പൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.