എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ജൈവകൃഷി പദ്ധതിക്ക് തുടക്കം
text_fieldsകാഞ്ഞങ്ങാട്: പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാനും വിഷരഹിത പച്ചക്കറികൾ സ്വന്തമായി ഉൽപാദിക്കുക എന്ന ലക്ഷ്യത്തോടെയും ഇരിയ കാട്ടുമാടം സായിഗ്രാമത്തിലെ അന്തേവാസികൾക്കായി ജൈവകൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി.
പുല്ലൂർ-പെരിയ ആഗ്രോ സർവിസ് സെൻററുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം സായിഗ്രാമം ഓഡിറ്റോറിയത്തിൽ കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീജ മനോജ് ഗ്രോബാഗുകളിൽ നിറച്ച പച്ചക്കറി തൈകൾ സായിഗ്രാമം അന്തേവാസിക്ക് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.
സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്റ്റേറ്റ് കോഓഡിനേറ്റർ അഡ്വ. കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കാവുങ്കാൽ നാരായണൻ സ്വാഗതം പറഞ്ഞു. വാർഡ് മെംബർ രജനി നാരായണൻ, സത്യസായി ട്രസ്റ്റ് ജില്ല കോഓഡിനേറ്റർ എം. ഉഷ എന്നിവർ സംസാരിച്ചു. സിനിമ-സീരിയൽ രംഗത്തും സ്കൂൾ കലോത്സവവേദികളിലും നിറഞ്ഞുനിൽക്കുന്ന ബാലതാരം അയ്യങ്കാവിലെ അർപ്പിത രാജനെ അനുമോദിച്ചു. എ. മണികണ്ഠൻ, നഫീസത്ത് ബീവി എന്നിവർ ജൈവകൃഷി എങ്ങനെ ഉൽപാദിപ്പിക്കാം എന്ന വിഷയത്തിൽ ക്ലാസെടുത്തു.
സായിഗ്രാമത്തിലെ 42 വീടുകളിലേക്ക് അഞ്ചു വീതം ഗ്രോബാഗുകളും പച്ചക്കറി തൈകളുമാണ് ആദ്യ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുതെന്ന് തിരുവനന്തപുരം സത്യസായി ഓർഫനേജ് ട്രസ്റ്റ് (കേരള ) ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. ആനന്ദ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.