പനത്തടി, കള്ളാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ ജല്‍ജീവന്‍ മിഷന് കുടിവെള്ളപദ്ധതി നടപ്പാക്കുന്നു
text_fieldsകാഞ്ഞങ്ങാട്: പനത്തടി, കള്ളാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ ജല്‍ ജീവന് മിഷന് കുടിവെള്ള പദ്ധതി സംയുക്തമായി നടപ്പാക്കാന്‍ തീരുമാനം. എം.എല്‍.എമാരുടെയും കലക്ടറുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് പഞ്ചായത്തുകളിലും ജലക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ ജലസ്രോതസ്സുകളുള്ള കള്ളാറില്‍നിന്ന് ജലം ശേഖരിച്ച് മൂന്ന് പഞ്ചായത്തുകളിലേക്കും പദ്ധതിയിലൂടെ വിതരണം ചെയ്യും.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, കലക്ടര്‍ കെ. ഇമ്പശേഖര്‍, അസി. കലക്ടര്‍ ദിലീപ് കെ. കൈനിക്കര, ഡെപ്യൂട്ടി കലക്ടര്‍ വി.എന്‍. ദിനേശ്കുമാര്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയര്‍ സുബിന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.