പാണത്തൂർ ലോറിയപകടം: മരിച്ച നാലുപേരുടെ കുടുംബങ്ങൾക്ക് ലക്ഷം രൂപ വീതം
text_fieldsകാഞ്ഞങ്ങാട്: പാണത്തൂർ കുണ്ടുപള്ളിയിൽ ഡിസംബർ 23ന് പാതികയറ്റിയ മരവുമായി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാലുപേരുടെ കുടുംബത്തിന് ഓരോ ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവായി. ഇതുസംബന്ധിച്ച അപേക്ഷ കഴിഞ്ഞ ദിവസം ഇ. ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സമർപ്പിച്ചതിെൻറ അടിസ്ഥാനത്തിലാണ് സഹായധനം അനുവദിച്ച് ഉത്തരവായത്. മരിച്ച നാലുപേരും അയൽവാസികളായിരുന്നു. നാടിനെ നടുക്കിയ സംഭവത്തിൽ അനാഥമായത് നാലു നിർധന കുടുംബങ്ങളാണ്.
ഇതേത്തുടർന്ന് എം.എൽ.എയുടെ അധ്യക്ഷതയിൽ കുടുംബ ധനസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇതിെൻറ പ്രവർത്തനം നടന്നുവരുന്നുമുണ്ട്. പരിയാരത്തുനിന്നും മരംകയറ്റി പാണത്തൂരിലേക്ക് പാതി ലോഡുമായി വരുന്ന വഴിയിൽ ലോറി ബ്രേക്ക് ഡൗൺ ആയതാണ് അപകടകാരണമായി പറയുന്നത്. ലോറിയിൽ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
പാണത്തൂർ കുണ്ടുപള്ളി സ്വദേശികളായ മോഹനെൻറ ഭാര്യ സി. ഷീജ, വിനോദിെൻറ ഭാര്യ പി.ശോഭ, വെങ്കപ്പുവിെൻറ ഭാര്യ സുശീല, നാരായണെൻറ ഭാര്യ കെ. പ്രിയ എന്നിവരാണ് എം.എൽ.എക്ക് ധനസഹായത്തിനായി അപേക്ഷ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.