ഗോത്രതാളം പെയ്തിറങ്ങിയ രാവിൽ ഊരുത്സവം
text_fieldsകാഞ്ഞങ്ങാട്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ഊരുത്സവം 2024 ബിരിക്കുളത്ത് നടന്നു.
പട്ടികവർഗ ജനതയെ പ്രോത്സാഹിപ്പിക്കുന്നതിന് സംഘടിപ്പിച്ച പരിപാടിയിൽ തനത് കലാരൂപങ്ങളായ മംഗലം കളി, എരുതുകളി, വംശീയ ഗാനങ്ങൾ, നാടൻപാട്ട് തുടങ്ങിയവ അരങ്ങേറി. വിദ്യാർഥികൾക്ക് സെമിനാർ സംഘടിപ്പിച്ചു. ഊരുത്സവം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ടി.കെ. രവി, പ്രസന്ന പ്രസാദ്, ഗിരിജ മോഹൻ, എം. രാധാമണി, കെ. ഭൂപേഷ്, രജനി കൃഷ്ണൻ, പി.വി. ചന്ദ്രൻ, കെ. പത്മകുമാരി, എ.വി. രാജേഷ്, വി. സന്ധ്യ, ബിജുകുമാർ, രാജേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന, ജില്ലതലങ്ങളിൽ മികവ് നേടിയവരെ ആദരിച്ചു. മാധവൻ കൊട്ടോടിയും സംഘവും അവതരിപ്പിച്ച സംഗീതനിശയും ഊരുത്സവത്തിന് കൊഴുപ്പേകി. ട്രൈബൽ ഓഫിസർ എ. ബാബു സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ജി.ഇ.ഒ ജയരാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.