കാഞ്ഞങ്ങാട്ട് പുതുവർഷത്തിൽ 'പേ പാർക്കിങ്' സംവിധാനം
text_fieldsകാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗത സംവിധാന പരിഷ്കാരം വേഗത്തിലാക്കുമെന്നും ജനുവരി ആദ്യം പേ പാർക്കിങ് സിസ്റ്റം പ്രാബല്യത്തിൽ വരുമെന്നും നഗരസഭ ചെയർപേഴ്സൻ കെ. സുജാത. നഗരത്തിലെ പാർക്കിങ് പ്രശ്നങ്ങളെ കുറിച്ച് നേരത്തേ 'മാധ്യമം' വാർത്ത നൽകിയിരുന്നു.
പാർക്കിങ്ങിനായി സ്വകാര്യ സ്ഥലങ്ങൾ അന്വേഷിക്കുകയാണ്. വ്യക്തികൾ സ്ഥലം തരാൻ മടി കാണിക്കുന്നുവെങ്കിലും അവരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.ഗതാഗത പരിഷ്കരണത്തിന് മുന്നോടിയായി നഗരത്തിൽ ഏർപ്പെടുത്തേണ്ടുന്ന സംവിധാനങ്ങൾ വേഗത്തിലാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ സബ് കമ്മിറ്റിയോട് സൂചിപ്പിച്ചതായും ചെയർപേഴ്സൻ വ്യക്തമാക്കി.
നിലവിൽ നഗരത്തിൽ പാർക്കിങിന് ഒരു സ്ഥലം പോലുമില്ലാത്ത അവസ്ഥയാണ്. തിരക്കുള്ള നേരങ്ങളിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിപ്പെടുന്ന യാത്രക്കാർക്ക് പെരുവഴി ശരണം. ടൗണിനുള്ളിൽ പാർക്കിങ് സ്ഥലമില്ലാത്തവർ സ്റ്റേഷൻ റോഡിന് ഇരുവശത്തുമാണ് പാർക്ക് ചെയ്യുന്നത്. രാവിലെ പാർക്ക് ചെയ്താൽ രാത്രിയാണ് പിന്നീട് വാഹനമെടുക്കുക. റെയിൽവേയുടെ കൈവശം ഏറെ സ്ഥലമുണ്ടായിട്ടും പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പുതിയകോട്ട മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ റോഡിന് ഇരുവശങ്ങളിലും പാര്‍ക്കിങ് ഏരിയകള്‍ കണ്ടെത്തുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും നടന്നില്ല. പാര്‍ക്കിങ് ഏരിയകളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കാൻ ഉത്സാഹം കാണിക്കുന്ന അധികൃതർക്ക് സ്വകാര്യ പാര്‍ക്കിങ് ഏരിയകള്‍ ഇതുവരെ കണ്ടെത്താനായിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.