ജനങ്ങൾ ചെകുത്താനും കടലിനും ഇടയിൽ -പി.ടി. തോമസ് എം.എൽ.എ
text_fieldsകാഞ്ഞങ്ങാട്: ഒരുവശത്ത് ഏറെ പ്രതീക്ഷയോടെ ജനങ്ങൾ അധികാരത്തിലേറ്റിയ ഇടതുപക്ഷ സർക്കാർ ജനദ്രോഹപരമായ കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകുകയാണെന്ന് പി.ടി. തോമസ് എം.എൽ.എ കുറ്റപ്പെടുത്തി. കെ.പി.സി.സി സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട എം. അസിനാർ, ബാലകൃഷ്ണൻ പെരിയ, വാർഡ് മെംബർ ഷീബ എന്നിവരെ ആദരിക്കുന്നതിെൻറ ഭാഗമായി അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത്, ഹവാല, മയക്കുമരുന്ന് എന്നിവയുടെ മൊത്തക്കച്ചവടക്കാരായി ഇടതുപക്ഷ സർക്കാർ മാറിയിരിക്കുന്നു. മറുവശത്ത് വർഗീയ വിഷം ചീറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ. നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചു കയറുന്നു. പാവപ്പെട്ട കർഷർക്ക് രക്ഷയില്ല. പീഡനവും കൊലപാതകവും കാരണം രാജ്യത്ത് അരക്ഷിതാവസ്ഥ സംജാതമായിരിക്കുന്നു. ജനങ്ങൾ ഇപ്പോൾ ചെകുത്താനും കടലിനും ഇടയിലാണ്. കോൺഗ്രസിനു മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ പറ്റുകയുള്ളൂ. അതിെൻറ ആദ്യ ചവിട്ടുപടിയിൽ നമ്മൾ നിൽക്കുകയാണ്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഒത്തൊരുമയോടെ ചിട്ടയായ പ്രവർത്തനത്തിലൂടെ നമുക്ക് കഴിയണം. ആ പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു.
മണ്ഡലം പ്രസിഡൻറ് സതീശൻ പരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ. സുധാകരൻ മുഖ്യഭാഷണം നടത്തി. എം. അസിനാർ, ബാലകൃഷ്ണൻ പെരിയ, പി.വി. സുരേഷ്, മഡിയൻ ഉണ്ണികൃഷ്ണൻ, എൻ. വി. അരവിന്ദാക്ഷൻ നായർ, നിഷാന്ത്, ദിനേശൻ മൂലക്കണ്ടം, കെ. രവീന്ദ്രൻ, എക്കാൽ നാരായണൻ, ക്രസൻറ് മുഹമ്മദ് കുഞ്ഞി, പി. ബാലകൃഷ്ണൻ വെള്ളിക്കോത്ത്, ശ്രീനിവാസൻ മഡിയൻ, ഇസ്മായിൽ ചിത്താരി, ഷീബ, മോഹനൻ തണ്ണോട്ട്, രമദേവി പി, രാജീവൻ വെള്ളിക്കോത്ത്, ഗദ്ദാഫി മൂലക്കണ്ടം എന്നിവർ സംസാരിച്ചു. കെ. ചന്ദ്രൻ സ്വാഗതവും അനീഷ് രാവണേശ്വരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.