വീടുനിർമാണത്തിനിറക്കിയ കല്ല് മാറ്റവെ പൊലീസും ഡി.വൈ.എഫ്.െഎ പ്രവർത്തകരും തമ്മിൽ വാക്കേറ്റം
text_fieldsകാഞ്ഞങ്ങാട്: വീടുനിർമാണത്തിനിറക്കിയ കല്ല് മാറ്റുന്നതിനിടെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം. തെരഞ്ഞെടുപ്പിന് പിരിവുനൽകാൻ വൈകിയതിെൻറ വൈരാഗ്യത്തിൽ നേരത്തെ നിർമാണത്തിലുള്ള വീടിെൻറ തറ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊളിച്ചുനീക്കിയിരുന്നു. ഇതേ വീടുനിർമാണത്തിനിറക്കിയ കല്ല് വീടുനിർമാണ സ്ഥലത്തേക്ക് മാറ്റുന്നതിനിടെയാണ് പൊലീസും കൊളവയലിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. നേരത്തെ കല്ലിറക്കിയ സ്ഥലത്തുനിന്ന് കല്ല് മാറ്റണമെന്ന് പഞ്ചായത്തിെൻറ നിർദേശമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് സ്ഥലമുടമ റാസിക്കിെൻറ ജ്യേഷ്ഠൻ അഷ്റഫ് കൊളവയൽ വൈറ്റ് ഗാർഡ് പ്രവർത്തകരെ കല്ലുമാറ്റാൻ ഏൽപിച്ചത്.
പ്രവൃത്തി തുടരുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയാനെത്തിയത്. വീടുനിർമാണം ആരംഭിച്ചുവെന്ന തെറ്റിദ്ധാരണയിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കല്ല് മാറ്റൽ പ്രവൃത്തി തടഞ്ഞത്. സംഭവമറിഞ്ഞ് ഉടനെ പൊലീസ് സ്ഥലത്തെത്തി. പിന്നീട് പൊലീസ് സംരക്ഷണത്തിൽ വീടുനിർമാണ സ്ഥലത്തേക്ക് കല്ലുകളെല്ലാം മാറ്റി. നേരത്തെ വീടിെൻറ തറപൊളിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു.
കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി.എം. റാസിഖിെൻറ പരാതിയിലാണ് കേസെടുത്തത്. വീടിെൻറ തറയാണ് പൊളിച്ചത്. തറയുടെ കിഴക്കുഭാഗത്തും തെക്കുഭാഗത്തും സിമൻറിട്ട് കെട്ടിയ കല്ലുകൾ ഇളക്കിയെടുത്ത് മറിച്ചിടുകയായിരുന്നു. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് നിർമിച്ച ഷെഡും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.