പരിസ്ഥിതിസംരക്ഷണത്തിന് സൈക്കിൾ യാത്രയുമായി പ്രണവ് രാജ്
text_fieldsകാഞ്ഞങ്ങാട്: പരിസ്ഥിതിസംരക്ഷണത്തിെൻറ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കേരളത്തിെൻറ സാമൂഹിക-സംസ്കാരിക ചരിത്രങ്ങൾ കൂടുതൽ അറിയുന്നതിനുമായി കാസർകോട്ടുനിന്ന് തിരുവനന്തപുരം വരെ സൈക്കിൾയാത്ര നടത്തുകയാണ് അധ്യാപക വിദ്യാർഥിയും കാഞ്ഞങ്ങാട് ടാലൻറ് എഡ്ജ് സ്കിൽ െഡവലപ്മെൻറ് സെൻററിലെ ചിത്രകലാ വിദ്യാർഥിയുമായ തൃശൂർ സ്വദേശി പ്രണവ് രാജ്. ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ വെച്ച് നടന്ന യാത്രയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത നിർവഹിച്ചു.
യാത്രയിലുടനീളം പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട ജനങ്ങളുമായി ചർച്ച നടത്തിയും കേരളത്തിെൻറ സാമൂഹിക-സാംസ്കാരിക ചരിത്രങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടിയും എട്ടു ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് യാത്രക്ക് തുടക്കംകുറിച്ചത്.
തൃശൂർ സ്വദേശികളായ കെ.ആർ. ബാബുരാജിെൻറയും എൻ.എസ്. വിനിജയുടെയും മകനാണ് 21കാരനായ പ്രണവ് രാജ്. ഇത്തരം യാത്രകൾ നടത്തി മുൻപരിചയമുള്ള തെൻറ ഗുരുവും മാർഗനിർദേശകനുമായ കെ.ആർ.സി. തായന്നൂരിെൻറ സഹായത്താൽ കാഞ്ഞങ്ങാടുനിന്ന് യാത്രതുടങ്ങിയത്.
ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ.ആർ.സി തായന്നൂർ അധ്യക്ഷത വഹിച്ചു.
സംഗീതജ്ഞൻ ടി.പി. സോമശേഖരൻ, ഹോസ്ദുർഗ് ലയൺസ് ക്ലബ് സെക്രട്ടറി വി. കുഞ്ഞമ്പു, ടാലൻറ് പരിശീലക കെ.പി. അനിതകുമാരി, വി. ഗോപി, പി. രതിക, കെ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.