Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഗർഭിണിയായ ആടിനെ...

ഗർഭിണിയായ ആടിനെ ലൈംഗികാതിക്രമം നടത്തി കൊന്നു; പ്രതി പിടിയിൽ

text_fields
bookmark_border
ഗർഭിണിയായ ആടിനെ ലൈംഗികാതിക്രമം നടത്തി കൊന്നു; പ്രതി പിടിയിൽ
cancel
camera_alt

സെന്തില്‍

Listen to this Article

കാഞ്ഞങ്ങാട്: പൂര്‍ണഗര്‍ഭിണിയായ ആടിനെ ലൈംഗികാതിക്രമം നടത്തി കൊന്ന കേസിൽ തമിഴ്നാട് സ്വദേശി പിടിയില്‍. കാഞ്ഞങ്ങാട് കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനു നേരെയാണ് ലൈംഗിക ആക്രമണം ഉണ്ടായത്. ആട് നാലു മാസം ഗര്‍ഭിണിയായിരുന്നു. ഹോട്ടലിലെ തൊഴിലാളിയായ സെന്തില്‍ ആണ് പിടിയിലായത്.

ബുധനാഴ്ച രാത്രി ഒന്നരയോടെ ഹോട്ടലിനു പിന്നില്‍നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് മറ്റു തൊഴിലാളികള്‍ പരിശോധിക്കുകയായിരുന്നു. വളര്‍ത്തിയിരുന്ന മൂന്ന് ആടുകളെയും ഇവിടെയാണ് കെട്ടിയിരുന്നത്. മറ്റു തൊഴിലാളികള്‍ എത്തിയതോടെ പ്രതി മതില്‍ ചാടിക്കടന്ന് ഓടാന്‍ ശ്രമിച്ചുവെങ്കിലും പിടികൂടി. ഗര്‍ഭിണിയായ ആട് ചത്തനിലയിലായിരുന്നു. ലൈംഗിക അതിക്രമത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തി സെന്തിലിനെ കസ്റ്റഡിയില്‍ എടുത്തു. മൂന്നര മാസം മുമ്പ് തമിഴ്​നാട്ടില്‍നിന്ന് തൊഴില്‍ തേടി എത്തിയതാണ് സെന്തിലെന്ന്​ ഹോട്ടലുടമ പറഞ്ഞു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഐ.പി.സിയിലെ വിവിധ വകുപ്പുകളും അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പ​ത്തു വ​ര്‍ഷം വ​രെ ത​ട​വു​ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ഇ​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RapePregnant goat
News Summary - Pregnant goat sexually abused and killed; Defendant arrested
Next Story