മത്സ്യ മാർക്കറ്റിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധം
text_fieldsകാഞ്ഞങ്ങാട്: നഗരസഭയുടെ കീഴിലുള്ള കോട്ടച്ചേരി മത്സ്യ മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളും. പൊലീസ് നഗരസഭയുടെ ഗേറ്റ് അടച്ച് നിലയുറപ്പിച്ചിരുന്നു. ഈ ഗേറ്റ് പ്രവർത്തകർ ബലം പ്രയോഗിച്ച് തള്ളിത്തുറന്നു. ഏതാനും പ്രവർത്തകർ നഗരസഭയുടെ കോമ്പൗണ്ടിനകത്ത് കയറി.
ബുധനാഴ്ച രാവിലെ നടന്ന മാർച്ചിൽ പങ്കെടുത്ത 48 മുസ്ലിം ലീഗ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കേസെടുത്തു. കെ.കെ.ജാഫർ, എം.പി.ജാഫർ, അഷറഫ് ലംബു, ആബിദ് ആറങ്ങാടി, റംഷീദ് തോയമ്മൽ, സി.എച്ച്.സുബൈദ, സി.കെ.റഹ്മത്തുള്ള, ബദറുദ്ദീൻ, കണ്ടാലറിയാവുന്ന 40 പേർ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. പൊലീസ് നിർദ്ദേശം ലംഘിച്ച് പ്രകടനം നടത്തിയതിനും മാർഗതടസമുണ്ടാക്കിയതിനുമാണ് കേസ്. നിരവധി മത്സ്യത്തൊഴിലാളി സ്ത്രീകൾ ലീഗ് മാർച്ചിൽ പങ്കെടുത്തത് ശ്രദ്ധേയമായി. പ്രതിഷേധ മാർച്ച് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് റസാക്ക് തായ്ലക്കണ്ടി അധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ജാഫർ സ്വാഗതം പറഞ്ഞു.
ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ അഡ്വ.എൻ.എ. ഖാലിദ്, വൺഫോർ അബ്ദുൽ റഹ്മാൻ, സംസ്ഥാന പ്രവർത്തകസമിതി അംഗം എം.പി. ജാഫർ, കാഞ്ഞങ്ങാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്, ജനറൽ സെക്രട്ടറി കെ.കെ. ബദറുദ്ദീൻ, ട്രഷറർ സി.കെ. റഹ്മത്തുല്ല, തെരുവത്ത് മൂസ ഹാജി, പി.എം. ഫാറൂഖ്, ടി. അന്തുമാൻ, ബഷീർ കൊവ്വൽ പള്ളി, സി.കെ. അഷ്റഫ്, എൻ.എ. ഉമർ, റഷീദ് ആറങ്ങാടി, പുത്തൂർ മുഹമ്മദ് കുഞ്ഞി ഹാജി, അസീസ് ആറങ്ങാടി, ഇസ്ലാം കരീം, സി.എച്ച്. കാസിം, ജിദ്ദ ബഷീർ, റമീസ് ആറങ്ങാടി, നദീർ കൊത്തി കാൽ, സി.വി. സലാം, ഹാരിസ് ബദ്രിയ നഗർ, എൽ.കെ. ഇബ്രാഹിം, യൂനുസ് വടകര മുക്ക്, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, ടി.കെ. സുമയ്യ, സി.എച്ച്. സുബൈദ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.