റോഡ് ഉപരോധിച്ച ഡി.സി.സി പ്രസിഡന്റിനെയടക്കം ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ച ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. 150 നേതാക്കൾക്കും പ്രവർത്തകർക്കെതിരെയും ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെ മുതൽ ഒരു മണിക്കൂറോളം കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു ഉപരോധം.
റോഡിൽ ടയർ കൂട്ടി കത്തിച്ചു. പിരിഞ്ഞുപോകാൻ തയാറാകാതെ വന്നതോടെയാണ് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിനെ ഉൾപ്പെടെ ബലപ്രയോഗത്തിലൂടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 10 പേരെ അറസ്റ്റ് ചെയ്തു. സ്ത്രീകൾ ഉൾപ്പെടെ റോഡ് ഉപരോധത്തിനെത്തി.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു വഴി തടയൽ സമരം. സജി ഫിലിപ്പ്, അഡ്വ. സോജൻ, പി.വി. സുരേഷ്, കെ.കെ. ബാബു, മധുസൂദനൻ ബാലൂർ, കെ.കെ. രാജേന്ദ്രൻ, പി.കെ. ഫൈസൽ, ഉമേശൻ ബേളൂർ, രമേശൻ, രാജൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗതതടസ്സം സൃഷ്ടിച്ചതിനും ടയർ കത്തിച്ച് അന്തരീക്ഷ മലിനീകരണം നടത്തിയതിനും ഉൾപ്പെടെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.