രാജ്മോഹൻ ഉണ്ണിത്താൻ ഇന്ന് കാസർകോട്; കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സുരക്ഷ
text_fieldsനീലേശ്വരം: പാർലമെൻറ് സമ്മേളനം പൂർത്തിയാക്കി ന്യൂഡൽഹിയിൽനിന്നും മടങ്ങിയ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഞായറാഴ്ച കാഞ്ഞങ്ങാട്ടെത്തും. എം.പിക്കുനേരെ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും വലിയ തോതിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് പൊലീസ് സുരക്ഷയൊരുക്കും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളിൽ എം.പിക്ക് പങ്കെടുക്കേണ്ടതുണ്ട്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള വാഴുന്നോറൊടി നെഹ്റു ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ രാവിലെ 11.30ന് വാഴുന്നോറൊടിയിൽ നടക്കുന്ന വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങിെൻറ ഉദ്ഘാടകനാണ് എം.പി. വാഴുന്നോറൊടിയിലെ പരിപാടിക്കിടെ ഉണ്ണിത്താനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും പ്രതിഷേധമുണ്ടാകുമെന്നാണ് സൂചന.
കാഞ്ഞങ്ങാട് മണ്ഡലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അനിൽ വാഴുന്നോറൊടിയുൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരെ, വധശ്രമം നടത്തിയതായുള്ള എം.പിയുടെ പരാതിയിൽ പ്രതിഷേധമുയരാനാണ് സാധ്യത.
എം.പി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ഗൺമാനുൾപ്പെടെയുള്ള സുരക്ഷയുണ്ടാകില്ലെങ്കിലും അദ്ദേഹം പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പൊലീസ് സാന്നിധ്യമുണ്ടാകും. പടന്നക്കാട്ടെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടാകാനും സാധ്യതയുണ്ട്. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മാവേലി എക്സ്പ്രസിൽ മൂന്ന് കോൺഗ്രസ് നേതാക്കൾ ഉന്നതരുമായി ഗൂഢാലോചന നടത്തി തന്നെ കൊല്ലാൻ പദ്ധതിയിട്ടെന്നാണ് ജില്ല പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി എം.പി നൽകിയ പരാതി. ഇതിെൻറ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ല കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.