അപകടമൊഴിയാതെ മുക്കുഴി; മുഖത്ത് കല്ല് തെറിച്ചുവീണ് ഓട്ടോഡ്രൈവർക്ക് പരിക്ക്
text_fieldsകാഞ്ഞങ്ങാട്: മുക്കുഴി -കത്തുണ്ടി റോഡ് പണി പൂർത്തിയാക്കാത്തതിനാൽ അപകടങ്ങൾ പതിവായി. വാഹനങ്ങൾ പോകുമ്പോൾ കല്ല് തെറിച്ചുവീണ് വഴിയാത്രക്കാർക്കും ഓട്ടോഡ്രൈവർമാർക്കും അടുത്തുള്ള കടകളിലെ ജീവനക്കാർക്കും പരിക്ക് പറ്റുന്നത് നിത്യ സംഭവമാണ്. കുത്തനെയുള്ള ഇറക്കത്തിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടമുണ്ടാവുന്നതും പതിവാകുന്നു.
പല പ്രാവശ്യം അപകടമുണ്ടായപ്പോഴും പഞ്ചായത്ത്, ജില്ല പഞ്ചായത്ത് അധികാരികളെയും, കോൺട്രാക്ടറെയും വിവരമറിയിച്ചെങ്കിലും റോഡ് നന്നാക്കാനുള്ള താൽപര്യം കാണിക്കാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്. ബുധനാഴ്ച ജിജോ പകലോമറ്റം എന്ന ഓട്ടോ ഡ്രൈവറുടെ മുഖത്ത് കല്ല് തെറിച്ചുവീണ് പരിക്കേൽക്കുകയും ഓട്ടോയുടെ ചില്ല് തകരുകയും ചെയ്തു.
കിസാൻ സർവിസ് സൊസൈറ്റി ജില്ല ജനറൽ സെക്രട്ടറി കെ.സി. ജിജോമോൻ പരിക്കേറ്റ ആളെ സന്ദർശിച്ചു. റോഡുപണി ഉടൻ പൂർത്തിയാക്കി നാട്ടുകാരെ പ്രാണ ഭയത്തിൽ നിന്നും രക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.