ബേക്കലിൽ പിടിച്ചുപറി സംഘം വീണ്ടും സജീവമാകുന്നു; ആശങ്ക
text_fieldsകാഞ്ഞങ്ങാട്: ബേക്കൽ മേഖലയിൽ പിടിച്ചുപറി സംഘം വീണ്ടും തലപൊക്കിയതോടെ 24 മണിക്കൂറിനിടെ രണ്ട് വീട്ടമ്മമാർ കവർച്ചക്കിരയായി. ബേക്കൽ, മേൽപ്പറമ്പ പൊലീസ് സ്റ്റേഷൻ അതിർത്തികളലാണ് സംഭവം. എന്നാൽ, മേൽപ്പറമ്പ പൊലീസ് അതിർത്തിയിൽ പിടിച്ചുപറിക്കിരയായ വീട്ടമ്മക്ക് നഷ്ടപ്പെട്ടത് മുക്കുപണ്ടം. സ്വർണമെന്ന് കരുതി യുവാവ് മുക്കുമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30ന് ഉദുമ മുല്ലച്ചേരി പാലത്തിനടുത്താണ് രണ്ടാമത്തെ പിടിച്ചുപറി. എരോലിലെ എരോൽകുന്ന് ഹൗസിൽ എം. സാവിത്രിയുടെ (60) മാലയാണ് സ്കൂട്ടറിലെത്തിയ യുവാവ് തട്ടിയെടുത്തത്. മുല്ലച്ചേരി പാലത്തിന് സമീപമാണ് സംഭവം. സാവിത്രി നാലാം വാതുക്കലിലെ ആശുപത്രിയിൽ പോയി തിരിച്ചുവരുകയായിരുന്നു.
നടന്നു പോകുന്നതിനിടെ മാല തട്ടിയെടുത്ത യുവാവ് മാങ്ങാട് ഭാഗത്തേക്കാണ് കടന്നുകളഞ്ഞത്. നഷ്ടപ്പെട്ടത് മുക്കുപണ്ടമാണെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ സാവിത്രി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. പ്രതിയുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. പ്രതിയെ തിരിച്ചറിയുന്നവർ വിവരം നൽകണമെന്ന് മേൽപ്പറമ്പ പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട്, ബേക്കൽ, മേൽപ്പറമ്പ പൊലീസ് അതിർത്തിയിൽ മാസങ്ങൾക്ക് മുൻപ് നിരവധി പിടിച്ചുപറി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.