നാല് കുട്ടികൾക്ക് ലൈംഗികാതിക്രമം; മൂന്നുപേർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: ഹോസ്ദുർഗ്, രാജപുരം പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം. പോക്സോ കേസുകളിലായി മൂന്നുപേർ പിടിയിലായി. പാണത്തൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ ഗർഭിണിയാക്കിയ സംഭവത്തിൽ പാണത്തൂർ മാവുങ്കാലിലെ ശരത്തിനെ (24) രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. വയറുവേദനയെ തുടർന്ന് വിദ്യാർഥിനിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
17കാരനായ പ്ലസ്ടു വിദ്യാർഥിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ചെറുപനത്തടിയിലെ രമേശനെയും രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ചുവെന്ന പരാതിയിൽ കല്ലൂരാവി സ്വദേശിക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അബ്ദുല്ലക്കെതിരെയാണ് (54) കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തു. കൗൺസലിങ്ങിനിടെ കുട്ടി വിവരം പറയുകയായിരുന്നു. തുടർന്നാണ് കേസെടുത്തത്. ബന്ധുവായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നഗരത്തിലെ സ്ഥാപന ഉടമക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.