ട്രെയിനിൽ ഭർതൃമതിക്കുനേരെ ലൈംഗികാതിക്രമം; വൈദികൻ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: ട്രെയിനിൽ ഭർതൃമതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വൈദികൻ അറസ്റ്റിൽ. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയിലാണ് ഭർതൃമതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായത്. വൈദികനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബണ്ട്വാൾ സ്വദേശി ജെജിസ് (48) ആണ് പിടിയിലായത്.
ശനിയാഴ്ച രാവിലെ മംഗളൂരുവിൽനിന്ന് പുറപ്പെട്ട എഗ്മോർ എക്സ്പ്രസിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ 34കാരിക്കുനേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷൻ വിട്ടശേഷം പള്ളിവികാരിയായ ജെജിസ്, യുവതിക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നുവെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
ലൈംഗിക ഉദ്ദേശ്യത്തോടെ രഹസ്യഭാഗം ദേഹത്ത് ഉരസിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. ട്രെയിൻ നീലേശ്വരത്തെത്തിയതോടെ യുവതി ബഹളമുണ്ടാക്കി. യുവതിക്കൊപ്പം ഭർത്താവും സുഹൃത്തുമുണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച വികാരിയെ യാത്രക്കാർ തടഞ്ഞുവെച്ച് കണ്ണൂർ റെയിൽവേ പൊലീസിനെ ഏൽപിച്ചു. ഇവിടെ നിന്നും കാസർകോട് പൊലീസിന് കൈമാറി. ജനറൽ കമ്പാർട്മെന്റിൽ ടിക്കറ്റെടുത്ത വികാരി റിസർവേഷൻ കമ്പാർട്മെന്റിൽ കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.