കട കത്തിച്ച സംഭവം; രണ്ടംഗ സംഘമെന്ന് സൂചന
text_fieldsകാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് തെരഞ്ഞെടുപ്പ് ബൂത്ത് ഏജന്റായ സി.പി.എം പ്രവർത്തകന്റെ ചായക്കട തീവെച്ച് നശിപ്പിച്ച സംഭവത്തിൽ കേസെടുത്ത പൊലീസ്, രണ്ടംഗസംഘത്തെ തിരയുന്നു. ബല്ലാ കടപ്പുറത്തെ കോർണിച് കഫേ എന്ന ജ്യൂസ്-ചായക്കടയാണ് തീവെച്ച് നശിപ്പിച്ചത്. പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാണെന്ന് വ്യക്തമായി. എം.കെ. മൂസാൻകുട്ടിയുടെ കടയാണ് കത്തിച്ചത്. ബല്ലാ കടപ്പുറം സി.പി.എം ബ്രാഞ്ച് അംഗമാണ്.
അനാദി കടയോട് ചേർന്നുള്ള തട്ടുകടയാണിത്. ശനിയാഴ്ച പുലർച്ചെ 3.50ഓടെയാണ് തീവെച്ചത്. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. രണ്ടംഗസംഘമാണ് കൃത്യത്തിന് പിന്നിലെന്ന് വ്യക്തമായ സാഹചര്യത്തിൽ പ്രദേശത്തെ സി.സി.ടി.വി കാമറകൾ ഉൾപ്പെടെ പരിശോധിച്ചുവരുകയാണ്. മൂന്നു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.