ഒരു ശമനവുമില്ലാതെ ഒച്ചുശല്യം
text_fieldsകാഞ്ഞങ്ങാട്: നാടാകെ ഒച്ചുഭീതിയിലായിട്ട് ആഴ്ചകൾ പിന്നിട്ടു. അജാനൂർ പഞ്ചായത്തിൽ ആളുകൾ തിങ്ങിത്താമസിക്കുന്ന നോർത്ത് ചിത്താരി, സെൻട്രൽ ചിത്താരി, സൗത്ത് ചിത്താരി, മഡിയൻ, കൂളിക്കാട്, ചാമുണ്ഡിക്കുന്ന് മേഖലകളിലെ ജനങ്ങളൊന്നാകെ ഒച്ചുഭീതിയിലാണ്.
ആഫ്രിക്കൻ ഇനത്തിൽപ്പെട്ട ഒച്ചാണ് നാട് കീഴടക്കിയത്. മൂന്ന് മാസം മുമ്പേ ഒച്ചിെന്റ സാന്നിധ്യമുണ്ടെങ്കിലും ഒരാഴ്ചക്കിടെയാണ് ആഫ്രിക്കൻ ഒച്ചുകൾ പെരുകിയത്.
ആയിരക്കണക്കിന് ഒച്ചുകളാണ് ഓരോവീടുകൾക്ക് ചുറ്റുമുള്ളത്. വീടിെന്റ അകത്തും പുറത്തുമെല്ലാം ഭിത്തിയിൽ ഇവ ഒട്ടിപ്പിടിച്ച് കിടക്കുന്നു.
കിണറിലുൾപ്പെടെ കുടിവെള്ളത്തിലെല്ലാം ഒച്ചുകൾ വീണ് കിടക്കുന്നു. പച്ചക്കറി, പഴവർഗങ്ങൾ മുഴുവൻ ഒച്ചുകൂട്ടങ്ങൾ കാഷ്ടിച്ചും ഭക്ഷിച്ചും നശിപ്പിച്ചതോടെ നാട്ടുകാർ എന്ത് ചെയ്യണമെന്നറിയാതെ അജാനൂർ പഞ്ചായത്ത് അധികൃതരെ സമീപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് യോഗം ഒച്ച് വിഷയം ചർച്ച ചെയ്തെങ്കിലും പരിഹാരം കണ്ടെത്താനായില്ല.
ഉപ്പ് പ്രയോഗം മാത്രമാണ് പ്രതിവിധിയെന്നാണ് ആരോഗ്യ വിഭാഗം നാട്ടുകാരെ അറിയിച്ചത്. ആയിരക്കണക്കിന് വരുന്ന ഒച്ചിൻകൂട്ടങ്ങളെ ഉപ്പ് ഉപയോഗിച്ച് എങ്ങനെ നശിപ്പിക്കുമെന്ന സംശയത്തിലാണ് നാട്.
തെങ്ങ്, പേരക്ക, പപ്പായ, മാങ്ങ, വിവിധ മരങ്ങൾ, വാഴകളിലുൾപ്പെടെ ഇവ സ്ഥാനംപിടിച്ചു. ഓരോ മരത്തിലും ചെടികളിലും നൂറെണ്ണം വരെ ഒച്ചുകളെ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.