തെരുവുനായ് ശല്യം രൂക്ഷം; വീടിന് പുറത്തിറങ്ങാനാവാതെ നാട്ടുകാർ
text_fieldsകാഞ്ഞങ്ങാട്: ആക്രമണകാരികളായ തെരുവുനായ്ക്കൾ മൂലം പുറത്തിറങ്ങാൻ കഴിയാതിരിക്കുകയാണ് ഒരുപ്രദേശം. കാഞ്ഞങ്ങാട് സൗത്ത് ഭാഗത്താണ് നാട്ടുകാർ ഭീതിയിലായത്. രാവിലെ കതക് തുറക്കുമ്പോൾ പുറത്ത് തെരുവുനായ്ക്കൂട്ടത്തെയാകും കാണുക. പകൽ മുഴുവനും രാത്രി വൈകിയും റോഡരികിലും വീടുകളുടെ പരിസരങ്ങളിലും അലയുന്ന നായ്ക്കൂട്ടങ്ങളുടെ ആക്രമണഭീഷണിമൂലം കുട്ടികളെ വീടുകളിൽനിന്ന് പുറത്തിറക്കാൻ ഭയക്കുകയാണ് കുടുംബം.
നായ്ക്കൾ അക്രമവാസന കാട്ടുന്നതാണ് ഭീതിപരത്തുന്നത്. കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നായ്ശല്യം രൂക്ഷമാണെന്ന പരാതിയുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
പുതിയകോട്ട ഭാഗത്തും കാഞ്ഞങ്ങാട് ടൗണിലെ വിവിധ ഭാഗങ്ങളിലും ശല്യം രൂക്ഷമാണ്. കോടോം-ബേളൂർ പഞ്ചായത്തിൽ അമ്പലത്തറ, മൂന്നാം മൈൽ, ഇരിയ, അട്ടേങ്ങാനം, തട്ടുമ്മൽ, ഒടയംചാൽ, ചുള്ളിക്കര ഭാഗങ്ങളിലും തെരുവുനായ് ശല്യമുണ്ട്. റോഡിൽ തമ്പടിക്കുന്ന നായ്ക്കൂട്ടങ്ങൾ യാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.