തെരുവുനായ്ക്കൾ ൈകയേറി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ
text_fieldsകാഞ്ഞങ്ങാട്: തെരുവുനായ്ക്കൾ കീഴടക്കിയിരിക്കുകയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ. പ്രധാന പ്ലാറ്റ് ഫോമിൽ ഉൾപ്പെടെ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. രാത്രി സമയങ്ങളിലും പകൽനേരത്തും പ്ലാറ്റ്ഫോമുകളിൽ നായ്ക്കൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് പതിവു കാഴ്ച. പ്ലാറ്റ്ഫോമുകളിലെ സീറ്റുകൾക്കടിയിലും മറ്റുമാണ് ഇവയുടെ കിടത്തം. യാത്രക്കാർക്കിത് ഭീതി ഉണ്ടാക്കുന്നു. മാസങ്ങളായി റെയിൽവേ സ്റ്റേഷനകത്ത് നായ്ശല്യം രൂക്ഷമാണ്. അധികൃതർ ഇത് കണ്ടഭാവം ഗൗനിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. രാത്രി സമയങ്ങളിൽ ഒറ്റപ്പെട്ട് സ്റ്റേഷനിലെത്തുന്ന യാത്രക്കാരാണ് ഏറെ ഭീതിയിലാവുന്നത്. റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലും രണ്ടാം പ്ലാറ്റ്ഫോമിലും രാത്രികാലങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെ കിടന്നുറങ്ങുന്നത് പതിവു കാഴ്ച. സ്റ്റേഷൻ പരിസരങ്ങളിലും കോട്ടച്ചേരി മത്സ്യമാർക്കറ്റ് പരിസരങ്ങളിലും ഈ ഭാഗത്തേക്കുള്ള റോഡുകളിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കാൽനടയാത്രക്കാർ ഭീതിയിലായിട്ടും നഗരസഭയുടെയും മറ്റു ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.