കാഞ്ഞങ്ങാട് നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsകാഞ്ഞങ്ങാട്: നഗരത്തിലും മാർക്കറ്റ് പരിസരങ്ങളിലുമായി തെരുവുനായ് ശല്യം രൂക്ഷം. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ കൂട്ടമായി അലഞ്ഞുനടക്കുന്ന തെരുവു നായ്ക്കളെ കാണാം. മീൻ മാർക്കറ്റ്, റെയിൽവേ പരിസരങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. രാവിലെ നടക്കാനിറങ്ങുന്നവരും സൊസൈറ്റികളിൽ പാൽ കൊണ്ടു പോകുന്നവരും ഭീതിയിലാണ്. ഇരുചക്ര വാഹന യാത്രക്കാർക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്. ഇവയിൽനിന്ന് രക്ഷപ്പെടാൻ അതിവേഗം ഓടിച്ച് അപകടങ്ങളിൽ പെടുന്നവരുമുണ്ട്. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളും ആൾപെരുമാറ്റമില്ലാത്ത പൊന്തക്കാടുകളുമൊക്കെയാണ് ഇവയുടെ വിശ്രമ കേന്ദ്രം.
ടൗണുകളിലാകട്ടെ കട വരാന്തകളിലാണ് ഇവ തമ്പടിക്കുന്നത്. പഞ്ചായത്തിൽ മാസങ്ങളായി തെരുവുനായ് ശല്യമുണ്ട്. ഇവയെ നിയന്ത്രിച്ച് നാട്ടുകാരുടെ ഭീതിയകറ്റാൻ നഗരസഭ അധികാരികൾ ഇടപെടണമെന്ന ആവശ്യമുയർന്നു. ഇറച്ചിക്കടകളില്‍നിന്നും മത്സ്യക്കടകളില്‍നിന്നും മറ്റും മാലിന്യങ്ങള്‍ തോന്നിയയിടങ്ങളില്‍ പുറന്തള്ളുന്നതാണ് തെരുവുനായ്ക്കള്‍ ഇത്രമാത്രം വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. കോഴിക്കടകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മാലിന്യം പുറന്തള്ളുന്നത്.
ചിലര്‍ നിയമാനുസൃതം മാലിന്യം സംസ്‌കരിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും റോഡുകളിലും തോടുകളിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.