Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമയക്കുമരുന്ന് കേസ്...

മയക്കുമരുന്ന് കേസ് പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

text_fields
bookmark_border
മയക്കുമരുന്ന് കേസ് പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
cancel

കാഞ്ഞങ്ങാട്: മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാന പ്രതിയെ കാപ്പ ചുമത്തി പൊലീസ് കരുതൽ തടങ്കലിലാക്കി. ഹോസ്ദുർഗ്, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിൽ ഒന്നിൽ കൂടുതൽ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ പടന്നക്കാട് ഞാണിക്കടവിലെ അർഷാദി (32) നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് കാഞ്ഞങ്ങാട്ട് പിടിയിലായ അർഷാദ് കാസർകോട് സബ് ജയിലിൽ റിമാൻഡിലാണ്. ഇതിന് പുറമെയാണ് കാപ്പ ചുമത്തിയത്.

ഗുരുതരമായ ഒന്നിൽ കൂടുതൽ മയക്കുമരുന്നു കേസുകളിൽ ഉൾപ്പെടുന്ന പ്രതികളുടെയും വിൽപനക്ക് സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളും പുരോഗമിച്ചു വരികയാണെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - The accused was charged with Kappa in the drug case
Next Story