Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമൂന്നാം ക്ലാസ്...

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം തടവും പിഴയും

text_fields
bookmark_border
ഗോ​വി​ന്ദ​ൻ എന്ന ഗോപി
cancel
camera_alt

 ഗോ​വി​ന്ദ​ൻ എന്ന ഗോപി

കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ത​ട​വും പി​ഴ​യും. ക​രി​വേ​ട​കം ആ​ലി​ൻ​താ​ഴെ​യി​ലെ ബി. ​ഗോ​വി​ന്ദ​ൻ എ​ന്ന ഗോ​പി​യെ​യാ​ണ് (52) ഹോ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി. ​സു​രേ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്.

ആ​റു വ​ർ​ഷം ത​ട​വി​നും 25,000 രൂ​പ പി​ഴ​യും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം അ​ധി​ക ത​ട​വി​നു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. കു​ട്ടി​ക്ക് എ​ട്ടു വ​യ​സ്സു​ള്ള സ​മ​യ​ത്താ​ണ് പീ​ഡ​നം. 2019ൽ ​കു​ട്ടി മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് വൈ​കീ​ട്ട് പ്ര​തി​യു​ടെ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു പീ​ഡ​നം.

പ്ര​തി കു​ട്ടി​യെ ക​ട​യു​ടെ അ​ക​ത്തേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ബേ​ഡ​കം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി​വി​ധി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹോ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ർ​ട്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMolestingKasargod News
News Summary - The accused who molested a third class student was sentenced to six years in prison and fined
Next Story