സ്കൂൾഗേറ്റിൽ തല കുടുങ്ങിയ നായ്ക്ക് അഗ്നിരക്ഷസേന തുണയായി
text_fieldsകാഞ്ഞങ്ങാട്: സ്കൂൾഗേറ്റിൽ തല കുടുങ്ങിയ നായ്ക്ക് അഗ്നിരക്ഷസേന തുണയായി. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ഹോസ്ദുർഗ് കടപ്പുറം കണ്ടത്തിൽ ജി.യു.പി സ്കൂൾ ഗേറ്റിലാണ് സംഭവം. നായുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് പരിസരവാസികൾ ചെന്നുനോക്കിയപ്പോഴാണ് തല ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനാൽ നഗരസഭ വാർഡ് കൗൺസിലർ ആയിഷ അഷ്റഫ് അഗ്നിരക്ഷസേനയെ വിവരമറിയിച്ചു.
അഗ്നിരക്ഷസേന അസി. സ്റ്റേഷൻ ഓഫിസർ കെ. സതീശെൻറ നേതൃത്വത്തിൽ ഹൈഡ്രോളിക് കട്ടർ െമഷീൻ ഉപയോഗിച്ച് ഗേറ്റിെൻറ ഒരുഭാഗം മുറിച്ചുമാറ്റിയാണ് നായെ രക്ഷപ്പെടുത്തിയത്. ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർമാരായ ഉമേശൻ, അനന്ദു, ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർ ശ്രീകുമാർ, ഹോംഗാർഡ് നാരായണൻ, പി.ടി.എ പ്രസിഡൻറ് എച്ച്.കെ. അബ്ദുല്ല, സ്കൂൾ മുഖ്യരക്ഷാധികാരി സി.എച്ച്. അബുൽ റഹ്മാൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.