തടവറയുടെ മുഖം മാറുന്നു; ഹോസ്ദുർഗ് ജയിലിൽനിന്ന് ഉൽപന്നങ്ങൾ വിപണിയിലേക്ക്
text_fieldsകാഞ്ഞങ്ങാട്: തടവറകള്‍ ഒരുകാലത്ത് ഭീതിയുടെ ഇടമായിരുന്നെങ്കില്‍ ഇന്ന് സര്‍ഗാത്മകതയുടെയും സ്വയം തൊഴില്‍ പരിശീലനങ്ങളുടെയും മാതൃക പ്രവര്‍ത്തനങ്ങളുടെ ഇടമാണ്. ഇത്തരത്തിലുള്ള മാതൃക പ്രവര്‍ത്തനങ്ങളുമായി മുന്നേറുകളാണ് ഹോസ്ദുര്‍ഗ് ജില്ല ജയില്‍. പരിശീലനം നേടിയ അന്തേവാസികള്‍ നിര്‍മിച്ച പേപ്പര്‍ വിത്തു പേനയും നെറ്റിപ്പട്ടവും കുടകളും ഇപ്പോള്‍ വിപണിയിലേക്ക് എത്തിത്തുടങ്ങി. ഇവക്ക് ആവശ്യക്കാരും ഏറെയാണ്. പേപ്പര്‍ പേന മൂന്ന് രൂപയാണ്. കുട 275 രൂപ മുതല്‍, നെറ്റിപ്പട്ടം 70 രൂപ മുതല്‍ വില്പന നടത്തുന്നു. ജയിലിലേക്ക് എത്തുന്നവരില്‍ ഏറെയും ലഹരിക്ക് അടിമയായവരാണ്. ഇതിനാല്‍ ലഹരിക്കെതിരെ ബോധവത്കരണത്തിനാണ് ഏറെ പ്രധാന്യം നല്‍കുന്നത്. ‘ലഹരിയോട് വിട’ എന്ന പേരില്‍ വിവിധ സംഘടനകളുടെ സഹായത്തോടെ മാസംതോറും ബോധവത്കരണ പരിപാടികള്‍ നടത്തുന്നു. കുടുംബശ്രീയുടെ കീഴിലുള്ള ‘സ്നേഹിത’ വഴി എല്ലാ ആഴ്ചയും കൗണ്‍സലിങ്ങും നല്കുന്നു.
ജില്ല ആശുപത്രിയിലെ സൈക്യാട്രി വിഭാഗവുമായി സഹകരിച്ച് ചികിത്സ സൗകര്യവും ഒരുക്കുന്നുണ്ട്. ജൈവകൃഷിയാണ് ജില്ല ജയിലിലെ മറ്റൊരു ശ്രദ്ധേമായ കാര്യം. ജയിലിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ജയില്‍ അധികൃതരും അന്തേവാസികളും ചേര്‍ന്നു ഉല്പാദിപ്പിക്കുന്നു. ഈ വര്‍ഷം ഇതിനകം വഴുതന, കുമ്പളം, വെള്ളരിക്ക, വെണ്ട എന്നിവ കൃഷി തുടങ്ങി. ആയിരത്തിലധികം പുസ്തകങ്ങള്‍ അടങ്ങിയ ലൈബ്രറിയും ഇവിടെയുണ്ട്.കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ജയില്‍ അന്തേവാസികള്‍ നിർമിച്ച ഉല്പന്നങ്ങളുടെ വിപണനമേള നടത്തിയതും ശ്രദ്ധേയമായി. വര്‍ഷങ്ങളായി നട്ടു പരിപാലിക്കുന്ന മുന്തിരിവള്ളികളുമുണ്ട്. പ്രവൃത്തികള്‍ക്ക് ജില്ല ജയില്‍ സൂപ്രണ്ട് കെ. വേണു, അസി. സൂപ്രണ്ടുമാരായ കെ.ജി. രാജേന്ദ്രന്, നോബി സെബാസ്റ്റ്യന്‍, എം. പ്രമീള, ടി.വി. സുമ, ഇ.കെ. പ്രിയ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരായ കെ. ദീപു, എന്‍.വി. പുഷ്പരാജ്, എം.വി. സന്തോഷ്കുമാര്‍, എ.വി. പ്രമോദ്, അസി. പ്രിസണ്‍ ഓഫിസര്‍മാരായ യു. ജയാനന്ദന്, വിനീത് പിള്ള, കെ.വി. സുര്‍ജിത്ത്, പി.വി. വിവേക്, പി.ജെ. ബൈജു, പി.പി. വിപിന്‍. പി.പി. അജീഷ് . പി.ആര്. രതീഷ് . ടി.വി. മധു, എന്നിവര്‍ നേതൃത്വം നല്കുന്നു. ഹോസ്ദുര്‍ഗ് ജില്ല ജയിലിലെ അന്തേവാസികള്‍ നിർമിച്ച പേപ്പര്‍ പേന, നെറ്റിപ്പട്ടം, കുട എന്നിവക്ക് 04672206403 നമ്പറില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.