വനത്തിനുള്ളിൽ കുടുങ്ങിയ നായാട്ടുസംഘം റിമാൻഡിൽ
text_fieldsകാഞ്ഞങ്ങാട്: പനത്തടി ബളാംതോട് വണ്ണാർകയം വനത്തിൽ കള്ളത്തോക്ക് ഉപയോഗിച്ച് നായാട്ട് നടത്തുന്നതിനിടെ പിടിയിലായ നായാട്ടുസംഘത്തിലെ രണ്ട് പേർ റിമാൻഡിൽ. നാല്പ്രതികൾക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു. രണ്ടു പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടമല സ്വദേശികളായ കെ. ചന്ദ്രൻ (46), ഒ. സീതാറാം (47) എന്നിവരാണ് റിമാൻഡിലായത്.
ഹോസ്ദുർഗ് കോടതിയാണ് റിമാൻഡ് ചെയ്തത്. രക്ഷപ്പെട്ട രമേശൻ ഓട്ടമല (45), രാജീവൻ അടുക്കം (40) എന്നിവർക്കെതിരെയും കേസെടുത്തു. പിടിയിലായവരിൽനിന്ന് നാടൻ തോക്ക്, തിരകൾ, ഹെഡ് ലൈറ്റ് എന്നിവ പിടിച്ചെടുത്തു. ഇവ കോടതിയിൽ ഹാജരാക്കി. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി. ശേഷപ്പയുടെ നേതൃത്വത്തിൽ ബി.എഫ്.ഒമാരായ ആർ.കെ. രാഹുൽ, ഷിഹാബുദ്ദീൻ എന്നിവർ രാത്രി നടത്തിയ പട്രോളിങ്ങിനിടെയാണ് നായാട്ട് സംഘത്തെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.