കാറ്റിൽ വീട് തകർന്നു; ഉറങ്ങുകയായിരുന്ന രണ്ടു കുട്ടികളും വല്യുമ്മയും രക്ഷപ്പെട്ടു
text_fieldsകാഞ്ഞങ്ങാട്: കുടുംബം ഉറങ്ങിക്കിടക്കുന്നതിനിടെ വീട് പൂർണമായും തകർന്നു വീണു. മൂന്നുകുട്ടികളടക്കം വല്യുമ്മയും പേരമക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു കുട്ടിക്ക് പരിക്കേറ്റു.
അതിഞ്ഞാൽ ജുമാ മസ്ജിദിന് എതിർവശത്തെ റിയാസിന്റെ വീടാണ് തകർന്നു വീണത്. കഴിഞ്ഞ ദിവസം രാത്രി 11.45 നുണ്ടായ കാറ്റിൽ വീട് നിലം പൊത്തുകയായിരുന്നു. റിയാസിന്റെ സഹോദരിയുടെ മകൻ ബാസിലിനാണ് (8) പരിക്കേറ്റത്. ബാസിലിന് പുറമെ സഹോദരി മിസ്രി (11), റിയാസിന്റെ ഉമ്മ കാഞ്ഞിരായിൽ കെ. ആയിഷ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഓടുപാകിയ വീടാണ് തകർന്നത്.
ബാസിലിന് കാലിൽ ഓട് വീടാണ് പരിക്കേറ്റത്. വീട് വീഴുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്ന് പുറത്തേക്ക് ഓടിയതിനാൽ ഇവർ രക്ഷപ്പെട്ടു. പുറത്തെത്തുമ്പോഴേക്കും വീട് പൂർണമായും തകർന്നു വീണിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.