വീട് കുത്തിതുറന്ന് 25 പവനും 20,000 രൂപയും കവർന്നു
text_fieldsകാഞ്ഞങ്ങാട് (കാസർകോട്): വീട് കുത്തിതുറന്ന് 25 പവനും 20,000 രൂപയും കവർന്നു. പാണത്തൂർ പുത്തൂരടുക്കത്തെ ഇലവുങ്കൽ സെൻ ഇ.തോമസിെൻറ വീട്ടിലാണ് മോഷണം. കുടുംബാംഗങ്ങൾ വീടുപൂട്ടി ആലക്കോട്ടെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു.
രാത്രി 8.30ഒാടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിെൻറ പൂട്ട് തകർത്ത് അകത്ത് കയറി മോഷ്ടാവ് കിടപ്പുമുറിയിലെത്തി കമ്പിപ്പാര കൊണ്ട് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
തുടർന്ന് റൂമിൽ മുളകുപൊടി വിതറിയാണ് മോഷ്ടാവ് സ്ഥലം വിട്ടത്. അലമാര തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തു.
ബേക്കൽ ഡിവൈ.എസ്.പി ബിജു, രാജപുരം ഇൻസ്പെക്ടർ എം.എൻ. ബിജോയി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. കാസർകോട് നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.