Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightറോഡ് മുറിച്ചുകടക്കാൻ...

റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ വാഹനമിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

text_fields
bookmark_border
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ വാഹനമിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
cancel
camera_alt

ആഷിൽ ബിജു

കാഞ്ഞങ്ങാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു. ചുള്ളിക്കരയിലെ മുണ്ടപ്പുഴ ബിജു - സ്മിത ദമ്പതികളുടെ മകൻ ആഷിൽ ബിജുവാണ്​ (12) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ് അപകടം. റോഡിന് സമീപത്തെ വാടക വീട്ടിൽനിന്ന്​ റോഡ് മുറിച്ചുകടക്കവെ കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വന്ന ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് അതേ ഭാഗത്ത് നിന്നും വന്ന ഗുഡ്സ് ഓട്ടോ കയറുകയായിരുന്നു. രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആഷിൽ. സഹോദരൻ: ആൽജിൻ ബിജു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathroad cross
News Summary - The student was hit by a vehicle while trying to cross the road
Next Story