ട്രാൻസ്മെൻഡേഴ്സ് കലാ ട്രൂപ് ഒരുങ്ങി; അരങ്ങേറ്റം നാളെ
text_fieldsകാഞ്ഞങ്ങാട്: ട്രാൻസ്ജെൻഡേഴ്സിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'ട്രാൻസ്മെൻഡേഴ്സ്' കലാ ട്രൂപ്പിന്റെ അരങ്ങേറ്റം ചൊവ്വാഴ്ച നടക്കും.
ഉച്ചക്ക് 3.30ന് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലാണ് പരിപാടി. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷതയിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ സ്പോർട്സ് കിറ്റ് വിതരണം നിർവഹിക്കും.
ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് പദ്ധതി രൂപവത്കരിക്കുന്ന ആദ്യത്തെ തദ്ദേശസ്ഥാപനമാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. നാല് ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാൻസ്ജെൻഡേഴ്സ് ഗ്രൂപ്പിന് സാമ്പത്തിക അഭിവൃദ്ധിക്കായി കലാ ഗ്രൂപ്പ് ആരംഭിക്കാനും പ്രഫഷനൽ ഗ്രൂപ്പായി അതിനെ രൂപപ്പെടുത്താനും സാധിച്ചത്.
യുവജനങ്ങളെ കായിക രംഗത്തേക്ക് ആകർഷിക്കാനും പ്രോത്സാഹനം നൽകാനുമായി മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് തെരഞ്ഞെടുത്ത 50 അംഗീകൃത യുവജന ക്ലബുകൾക്ക് സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് നൽകാൻ പദ്ധതി ആവിഷ്കരിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. അബ്ദുൽ റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.