Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2024 3:26 AMUpdated On
date_range 17 Aug 2024 3:26 AMയുവതിക്ക് കുത്തേറ്റു; ഭർത്താവ് അറസ്റ്റിൽ
text_fieldsbookmark_border
camera_alt
ബി.എ. ഇസ്മയിൽ
കാഞ്ഞങ്ങാട്: കുടുംബവഴക്കിനെ തുടർന്ന് തലക്കും കൈക്കും വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. തെക്കിൽ ബണ്ടിച്ചാൽ തൈവളപ്പിൽ ഷംസീന (30)ക്കാണ് കുത്തേറ്റത്. ഭർത്താവ് ബി.എ. ഇസ്മയിലിനെയാണ് (40) മേൽപറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ എ.എൻ. സുരേഷ് കുമാർ ഭർത്താവിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story