ബേക്കറി കുത്തിത്തുറന്ന് കവർച്ച: പ്രതി പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: ബേക്കറി കുത്തിത്തുറന്ന് കവർച്ച നടത്തിയ ആളെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ്ചെയ്തു. ഇട്ടമ്മൽ ഗാർഡർ വളപ്പിലെ ആബിദിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഒക്ടോബർ 20ന് രാത്രി കുശാൽ നഗറിലെ റോയൽ ലൈവ് ബേക്കറിയിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
ബേക്കറിയുടെ പിറക് വശത്തെ ജനൽ കുത്തിത്തുറന്ന് അകത്തുകടന്ന് ബേക്കറിയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയുടെ ഹാർഡ് ഡിസ്കും മേശ കുത്തിത്തുറന്ന് 15,260 രൂപയുമാണ് കവർന്നത്. ബേക്കറി ഉടമ ബിസ്മി ഹൗസിൽ ടി.പി. ഷൈജുവിന്റെ (40) പരാതിയിൽ കേസെടുത്ത ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.