രാഷ്ട്രപതിഭവനിൽ ഗോത്രനൃത്തം അവതരിപ്പിച്ചവരെ അനുമോദിച്ചു
text_fieldsകാഞ്ഞങ്ങാട്: ആസാദി കാ അമൃത് മഹോത്സത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിൽ നാഷനൽ ഫോക് ഡാൻസ് ഫെസ്റ്റിവലിൽ ഗോത്രനൃത്തം അവതരിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം രണ്ടുമണിക്കൂർ ചെലവഴിക്കാൻ അവസരം ലഭിച്ച കേരള ടീമിലെ പ്രതിനിധികളായ മിഥുൻ വേങ്ങച്ചേരി, രാഹുൽ, ശരണ്യ എന്നിവരെ വേങ്ങച്ചേരി ഊരിൽ അനുമോദിച്ചു. ഇന്ത്യയിലെ ആറ് സംസ്ഥാനത്തെ കലാകാരന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്.
ഊരുമൂപ്പൻ വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് ഊരുമൂപ്പൻ കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പി.ടി.ഡി സി പ്രസിഡന്റ് രമേശൻ മലയാറ്റുകര, സി.ആർ.ഡി പ്രോഗ്രാം അസിസ്റ്റന്റ് എസ്. ഇന്ദു ഉപഹാരം നൽകി ആദരിച്ചു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിത്തോട്ടങ്ങൾ ഒരുക്കുന്ന കർഷകർക്ക് ‘നടീലും പരിചരണവും’ എന്ന വിഷയത്തിൽ എൻ.ആർ.പി. വിമല ക്ലാസെടുത്തു. വി. മഞ്ജു, ഗണേശൻ വേങ്ങച്ചേരി സംസാരിച്ചു. വി. രാധിക സ്വാഗതവും വി. ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.